ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം ആറുകോടി കവിഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോേളാവേഴ്സ് ഉള്ളതും മോദിക്കാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2009ൽ ട്വിറ്റർ ഉപയോഗിച്ചുതുടങ്ങിയ അദ്ദേഹം 2014ൽ പ്രധാനമന്ത്രി പദമേറുന്നതോടെയാണ് സമൂഹ മാധ്യമങ്ങളിൽ പിന്തുണയേറുന്നത്.
ലോകത്ത് രാഷ്ട്രീയ നേതാക്കളിൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള മൂന്നാമത്തെ നേതാവുകൂടിയാണ് മോദി. 12 കോടി ഫോേളാവേഴ്സുമായി യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമയാണ് മുന്നിൽ. നിലവിലെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രണ്ടാമതും -8.3 കോടി.