Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയെദിയൂരപ്പയേയും...

യെദിയൂരപ്പയേയും മോദിയേയും സംവാദത്തിന് വെല്ലുവിളിച്ച് സിദ്ധരാമയ്യ

text_fields
bookmark_border
യെദിയൂരപ്പയേയും മോദിയേയും സംവാദത്തിന് വെല്ലുവിളിച്ച് സിദ്ധരാമയ്യ
cancel

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കാര്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് മോദി നെടുനെടുങ്കൻ പ്രസംഗങ്ങളാണ് നടത്തുന്നത്. ഞാൻ മത്സരിക്കുന്നത് മോദിയുമായല്ല, യെദിയൂരപ്പയുമായിട്ടാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ഒരേ വേദിയിൽ പരസ്യമായി സംവാദത്തിന് ഞാൻ യെദിയൂരപ്പയെ വെല്ലുവിളിക്കുന്നു. അദ്ദേഹം അതിന് തയ്യാറാണോ? ആ വേദിയിലേക്ക് മോദിയേയും ഞാൻ ക്ഷണിക്കുന്നു. സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

ജനങ്ങളുടെ ഇന്നത്തെ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ വേണ്ടി ബി.ജെ.പി ഭൂതകാലത്തേക്ക് ശ്രദ്ധ തിരിച്ചുവിടുകയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില താണ നിലയിലായിരിക്കുമ്പോൾ പോലും ഇന്ത്യൻ മാർക്കറ്റിൽ പെട്രോൾ-ഡീസൽ വില കൂടിക്കൊണ്ടിരിക്കുന്നതാണ് ജനങ്ങളുടെ ഇന്നത്തെ പ്രശ്നം എന്നും സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsKarnataka electionsidharamaiha
News Summary - Modi confuses karnataka voters-Sidharamaiha-India news
Next Story