Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേനയെ അപമാനിച്ച...

സേനയെ അപമാനിച്ച യോഗിക്ക്​ ​തെരഞ്ഞെടുപ്പ്​ കമീഷൻ പ്രേമലേഖനം അയക്കുന്നു- സുർജേവാല

text_fields
bookmark_border
സേനയെ അപമാനിച്ച യോഗിക്ക്​ ​തെരഞ്ഞെടുപ്പ്​ കമീഷൻ പ്രേമലേഖനം അയക്കുന്നു- സുർജേവാല
cancel

ന്യൂഡൽഹി: പെരുമാറ്റ ചട്ടലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമർശനവുമായ ി കോൺഗ്രസ്​ വക്താവ്​ രൺദീപ്​ സിങ്​ സുർജേവാല. എന്തിനാണ്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ഉണ്ടാക്കിയിരിക്കു ന്നത്​. മോദിയുടെ പെരുമാറ്റച്ചട്ടമാണ്​ തെരഞ്ഞെടുപ്പ് കമീഷന്‍ നടപ്പിലാക്കുന്നതെന്നും സുർജേവാല വിമർശിച്ചു.

സൈന്യത്തെ അപമാനിച്ച ആദിത്യനാഥിന് കമീഷന്‍ പ്രേമലേഖനമാണ് അയക്കുന്നത്. ചട്ടം ലംഘിച്ച നിതി ആയോഗ്​ വൈസ്​ ചെയർമാനെ ഇനി ആവർത്തിക്കരുതെന്ന്​ ശാസിക്കുകയാണ്​ ചെയ്​തത്​. സത്യത്തിന്​ മുന്നിൽ തെരഞ്ഞെടുപ്പ്​ കമീഷൻ ഭയക്കുന്നത്​ എന്തിനാണെന്നും സുര്‍ജേവാല ചോദിച്ചു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് വക്താവി​​െൻറ പ്രതികരണം.

ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് ‘മോദി സേന’ എന്ന പരാമര്‍ശം നടത്തിയ ​ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമീഷന്‍ താക്കീത് ചെയ്യുകയാണുണ്ടായത്​. കോൺഗ്രസി​​െൻറ പ്രകടനപത്രികയിലുള്ള ന്യായ് പദ്ധതിയെ വിമർശിച്ച നിതി ആയോഗ് വൈസ് ചെയർമാന്‍ രാജീവ് കുമാറിനേയും കമീഷൻ ശാസിക്കുക മാത്രമാണ്​ ചെയ്​തത്. മോദിയുടെ ബയോപിക്​ ചിത്രത്തെ വിലക്കുകയോ നമോ ടി.വി സംബന്ധിച്ച്​ അന്വേഷണം നടത്തുകയോ തെരഞ്ഞെടുപ്പ്​ കമീഷൻ ചെയ്​തിട്ടില്ല. കമീഷ​​െൻറ ഇത്തരം അലംഭാവത്തിനെതിരെയാണ്​ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiElection CommissionRandeep SurjewalaCode of conduct
News Summary - Modi Code of Conduct' - Randeep Surjewala criticized EC- India news
Next Story