Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനെതന്യാഹുവിനെയും അറബ്...

നെതന്യാഹുവിനെയും അറബ് നേതാക്കളെയും വിളിച്ച് മോദി; ഖാം​ന​ഈ​യു​ടെ വ​ധ​ത്തെ അ​പ​ല​പി​ച്ചി​ല്ല

text_fields
bookmark_border
PM Modi
cancel
camera_alt

ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ട​യി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു, യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ, സൗ​ദി രാ​ജ​കു​മാ​ര​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ, ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഇ​സ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു. അ​തേ​സ​മ​യം ഇ​റാ​ൻ ആ​ത്മീ​യ നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ​യെ ഇ​സ്രാ​യേ​ൽ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ മോ​ദി അ​പ​ല​പി​ക്കാ​ത്ത​ത് പ്ര​തി​പ​ക്ഷം ചോ​ദ്യം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ഇ​റാ​ൻ നേ​താ​ക്ക​ളെ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചി​ല്ല.

ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച മോ​ദി മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ നെ​ത​ന്യാ​ഹു​വു​മാ​യി ച​ർ​ച്ച ചെ​യ്തു​വെ​ന്ന് ‘എ​ക്സി’​ൽ കു​റി​ച്ചു. ഈ​യി​ടെ​യു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കു​ള്ള ആ​ശ​ങ്ക നെ​ത​ന്യാ​ഹു​വി​നെ അ​റി​യി​ച്ചു​വെ​ന്നും പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​ക്കാ​യി​രി​ക്ക​ണം മു​ൻ​ഗ​ണ​ന​യെ​ന്ന് ഊ​ന്നി​പ്പ​റ​ഞ്ഞു​വെ​ന്നും മോ​ദി തു​ട​ർ​ന്നു. ഏ​റ്റു​മു​ട്ട​ലി​ന് എ​ത്ര​യും നേ​ര​ത്തെ അ​ന്ത്യ​മാ​ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​ന്ത്യ ആ​വ​ർ​ത്തി​ച്ചു​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍യാ​നെ വി​ളി​ച്ച് ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ, രാ​ജ്യ​ത്തി​ന്റെ പേ​ര് പ​റ​യാ​തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് യു.​എ.​ഇ​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മാ​ണ് മോ​ദി നെ​ത​ന്യാ​ഹു​വി​നെ വി​ളി​ച്ച​ത്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ അ​പ​ല​പ​ന​മാ​യി​രു​ന്നു അ​ത്. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ശ്ര​ദ്ധി​ക്കു​ന്ന​തി​ന് എ​മി​റേ​റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന് മോ​ദി ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiIran Israel Tensions
News Summary - Modi calls Netanyahu, Arab leaders; does not condemn Khamenei's assassination
Next Story