Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി മന്ത്രിസഭ വയസ്സൻ...

മോദി മന്ത്രിസഭ വയസ്സൻ ക്ലബ്​ -കോൺഗ്രസ്​

text_fields
bookmark_border
Manish Tewari
cancel

ന്യൂഡൽഹി: വിരമിച്ച ഉദ്യോഗസ്​ഥരുടെ എണ്ണം കൂടിവരുന്ന മോദിമന്ത്രിസഭ ‘സീനിയർ സിറ്റിസൺ ക്ലബ്​’ ആണെന്ന്​ കോൺഗ്രസ്​. മ​ന്ത്രിസഭ വികസിപ്പിച്ചപ്പോൾ റിട്ടയർചെയ്​ത നാലു സിവിൽ സർവിസുകാരെയാണ്​ എടുത്തത്​. കരസേനാ മുൻമേധാവി അടക്കം വിരമിച്ച വേറെ കുറെ​േപ്പരും മന്ത്രിസഭയിലുണ്ട്​. ബി.ജെ.പി എം.പിമാർക്കിടയിൽ അനുഭവ പരിജ്​ഞാനമുള്ളവർ ഇല്ലെന്ന വിവരമാണ്​ ഇതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു പറയുന്നതെന്ന്​ കോൺഗ്രസ്​ വക്​താവ്​ മനീഷ്​ തിവാരി പറഞ്ഞു. അഥവാ, രാഷ്​ട്രീയ സഹപ്രവർത്തകരെ മോദിക്ക്​ വിശ്വാസമില്ല. 

മന്ത്രിസഭയിൽ പുതുതായി ആരെയൊക്കെ ഉൾക്കൊള്ളിക്കണമെന്ന്​ തീരുമാനിച്ചത്​ ബി.ജെ.പി അധ്യക്ഷൻ അമിത്​ഷായാണ്​. അദ്ദേഹമാണ്​ പുറത്താക്കുന്നതിനു മുമ്പ്​ മന്ത്രിമാരെ വിളിച്ചു സംസാരിച്ചത്​. മോദിക്ക്​ വേണ്ടത്ര ഇടം കിട്ടിയില്ല. കുറഞ്ഞ ഭരണവും ഭാരിച്ച സർക്കാറുമാണ്​ മോദി പ്രദാനം ചെയ്യുന്നത്​. 
തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന കർണാടക​ത്തെ വർഗീയവത്​കരിക്കാനാണ്​ ഡോക്​ടറെ അടിച്ച എം.പിയെ മന്ത്രിയാക്കിയത്​. കൽരാജ്​ മിശ്രയെയും രാജീവ്​ പ്രതാപ്​ റൂഡിയെയും മന്ത്രിസഭയിൽനിന്ന്​ ഒഴിവാക്കിയത്​ പരാജയപ്പെട്ടുവെന്ന കുറ്റസമ്മതമാണ്​. വാണിജ്യ വകുപ്പ്​ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട നിർമല സീതാരാമൻ പ്രതിരോധ വകുപ്പിൽ പരാജയമാകാതിരിക്ക​െട്ടയെന്ന്​ മനീഷ്​ തിവാരി ആശംസിച്ചു. 

കടുത്ത പ്രതിസന്ധി നേരിടുന്നതിൽ പരാജയപ്പെട്ടപ്പോൾ​തന്നെ കൃഷി മന്ത്രി രാധാ മോഹൻസിങ്​, ആരോഗ്യ മന്ത്രി ജെ.പി. നദ്ദ എന്നിവരെ മന്ത്രിമാരായി തുടർന്നും നിലനിർത്തിയതിനെ കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം ചോദ്യംചെയ്​തു. കൃഷി വകുപ്പിൽ മോഹൻ സിങ്​ തുടരുന്നത്​ ക്രൂരമായ തമാശയാണെന്ന്​ സ്വരാജ്​ ഇന്ത്യ നേതാവ്​ യോഗേന്ദ്ര യാദവ്​ പറഞ്ഞു.

രാജ്യം നേരിടുന്ന പ്രതിസന്ധികളിൽനിന്ന്​ ശ്രദ്ധ തിരിക്കാനുള്ള ഉപായമാണ്​ മന്ത്രിസഭ വികസനമെന്ന്​ ബി.എസ്​.പി നേതാവ്​ മായാവതി പറഞ്ഞു.  പ്രതീക്ഷ നശിച്ച ജനങ്ങൾക്ക്​ സർക്കാറിനോട്​ അരിശമുണ്ടെന്നും മായാവതി കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscabinet reshufflemalayalam newssenior citizens club
News Summary - Modi Cabinet, calls it a 'senior citizens' Club: Congress-India News
Next Story