മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷ്ടിച്ചെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ മോഷ്ടിച്ചാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്നും ബി.ജെ.പി തെരഞ്ഞടുപ്പ് മൊത്തമായി കട്ടെടുക്കുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ വോട്ടുകൊള്ള യുവാക്കൾക്കും ‘ജെൻ സി’ക്കും കോൺഗ്രസ് കാണിച്ചുകൊടുക്കുമെന്ന് രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വോട്ടുമോഷണം പുറത്തുകൊണ്ടുവരുന്നത് തുടരുകയാണ്. നിരവധി കാര്യങ്ങൾ പരിശോധിക്കുകയാണ്. തെരഞ്ഞെടുപ്പുകൾ മോഷ്ടിച്ചാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു.
തന്റെ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ മറുപടി പറഞ്ഞിട്ടില്ല. ബി.ജെ.പി കമീഷനെ പ്രതിരോധിക്കുകയാണ്. താൻ പറഞ്ഞതിനെ അവർ നിഷേധിക്കുന്നില്ല. ബി.ജെ.പിയുടെ വിജയം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഒത്തുകളിച്ചു. നരേന്ദ്ര മോദി, അമിത് ഷാ, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവർ ഒരുമിച്ച് ഭരണഘടനയെ ആക്രമിക്കുകയാണ്. ഒരാൾക്ക് ഒരു വോട്ട് എന്നാണ് ഭരണഘടന പറയുന്നത്. എന്നാൽ, ഹരിയാനയിൽ ഒരാൾക്ക് ഒരു വോട്ടില്ല എന്ന അവസ്ഥയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

