Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ സന്ദർശനം:...

മോദിയുടെ സന്ദർശനം: ബഹ്​റൈനിൽ 250 ഇന്ത്യൻ തടവുകാർക്കു മോചനം

text_fields
bookmark_border
മോദിയുടെ സന്ദർശനം: ബഹ്​റൈനിൽ 250 ഇന്ത്യൻ തടവുകാർക്കു മോചനം
cancel

മ​നാ​മ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ദ്വി​ദി​ന ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച്​ ബ​ഹ് ​​റൈ​ൻ ഗ​വ​ൺ​മ​​െൻറ്​ 250 ഇ​ന്ത്യ​ൻ ത​ട​വു​കാ​രെ വി​ട്ട​യ​ക്കും. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫീ​സ്​ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ഇ​ന്ത്യ​ൻ ത​ട​വു​കാ​ർ ബ​ഹ്​​റൈ​നി​ലു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി പു​റ​പ്പെ​ടു​വി​ച്ച സം​യു​ക്ത പ്ര​സ്​​താ​വ​ന​യി​ലോ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്​ ന​ൽ​കി​യ ഉ​ട​മ്പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പി​ലോ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം ന​രേ​ന്ദ്ര മോ​ദി​ക്ക്​ ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പു​ര​സ്കാ​ര​മാ​യ കി​ങ്​ ‘ഹ​മ​ദ് ഓ​ർ​ഡ​ർ ഓ​ഫ് ദി ​റി​നൈ​സ​ൻ​സ്’ ന​ൽ​കി ആ​ദ​രി​ച്ചു. ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തി​ച്ചേ​ർ​ന്ന ന​രേ​ന്ദ്ര മോ​ദി​യോ​ടു​ള്ള ബ​ഹ​​ു​മാ​നാ​ർ​ഥ​മാ​ണ്​ പു​ര​സ്​​കാ​രം ന​ൽ​കി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​വും നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള അ​തി​​​െൻറ ആ​ഴ​വും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​യി.

നി​ക്ഷേ​പ​രം​ഗം, സാ​മ്പ​ത്തി​കം, വ്യാ​പാ​രം, ആ​രോ​ഗ്യം, ശാ​സ്​​ത്രം, സാ​േ​ങ്ക​തി​ക​വി​ദ്യ, ഉൗ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​ര​സ്​​പ​രം യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​രു​വ​രും ആ​ഹ്വാ​നം ചെ​യ്​​തു. കാ​ല​ങ്ങ​ളാ​യി ര​ണ്ടു​ രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാം​സ്​​കാ​രി​ക കൈ​മാ​റ്റ​ത്തെ​ക്കു​റി​ച്ച്​ ഹ​മ​ദ്​ രാ​ജാ​വ്​ വി​ശ​ദ​മാ​ക്കി. ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ബ​ഹി​രാ​കാ​ശ മേ​ഖ​ല​യെ സ​മാ​ധാ​ന​ത്തി​​​െൻറ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്യു​ക​യും ചെ​യ്​​തു. ആ​ദ​ര​വി​നും സ്വീ​ക​ര​ണ​ത്തി​നും ന​ന്ദി അ​റി​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ര​സ്​​പ​ര​മു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നി​ല​പാ​ടും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia news
News Summary - Modi Bahrain jail-India News
Next Story