Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി ഇന്ന് ഷാങ്ഹായ് ഉച്ചകോടിയിൽ

text_fields
bookmark_border
മോദി ഇന്ന് ഷാങ്ഹായ് ഉച്ചകോടിയിൽ
cancel
camera_alt

ഉ​സ്ബ​കി​സ്താ​നി​ലെ സ​മ​ർ​ക്ക​ന്തി​ൽ ന​ട​ക്കു​ന്ന ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെടുക്കാൻ ഡൽഹിയിൽ നിന്ന് യാത്രതിരിക്കുന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പങ്കെടുക്കും. ഉസ്ബകിസ്താനിലെ സമർക്കന്തിൽ നടക്കുന്ന രണ്ടു ദിവസത്തെ ഉച്ചകോടിക്ക് വ്യാഴാഴ്ചയാണ് തുടക്കമായത്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങൾ ചർച്ചചെയ്യുമെന്ന് സമർക്കന്തിലേക്ക് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എസ്.സി.ഒ വികസിപ്പിക്കുന്നതും ചർച്ചയാകും.

വ്യാപാര, സാമ്പത്തിക, സാംസ്കാരിക വിഷയങ്ങളും സംസാരിക്കുമെന്നും മോദി പ്രസ്താവനയിൽ പറഞ്ഞു. എസ്.സി.ഒ അധ്യക്ഷനായ ഉസ്ബകിസ്താൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സമർക്കന്തിലെത്തുന്നത്. ഉസ്ബക് പ്രസിഡന്റുമായും മറ്റ് രാഷ്ട്ര നേതാക്കളുമായും സംഭാഷണം നടത്തുമെന്നും മോദി അറിയിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്താനിടയുണ്ടെങ്കിലും ചൈനീസ് പ്രസിഡന്റ് ഷീ ജൻപിങ്ങുമായി കൂടിക്കാഴ്ചയുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഏകദിന സന്ദർശനത്തിനിടെ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായി മോദി ഉഭയകക്ഷി ചർച്ച നടത്താനുമിടയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modi at Shanghai summit today
Next Story