മോദി റഷ്യയിൽ; കണ്ണ് കൂടം കുളം ആണവ നിലയത്തിൽ
text_fieldsന്യൂഡൽഹി: നാലു രാജ്യങ്ങളിലായി ആറു ദിവസത്തെ യാത്ര നടത്തുന്ന ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. ബുധനാഴ്ച രാത്രിയാണ് സെൻറ് പീറ്റേഴ്സ് ബർഗിൽ മോദി എത്തിയത്.സെൻറ് പീറ്റേഴ്സ് ബർഗ് വാർഷിക ഉച്ചകോടിയിൽ പെങ്കടുക്കുന്നതിനായാണ് സന്ദർശനം.
ഇന്ത്യൻ പ്രധാനമന്ത്രി റഷ്യൻ സാമ്പത്തിക ഉച്ചകോടിയിൽ പെങ്കടുക്കുന്നത് ആദ്യമായാണ്. വെള്ളിയാഴ്ചയാണ് സെൻറ് പീറ്റേഴ്സ് ബർഗ് സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി മോദി വിശിഷ്ടാതിഥിയായി എത്തുന്നത്. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി വിവിധ കരാറുകളും ഒപ്പുവെക്കും.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും 12ഒാളം കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. ശാസ്ത്ര സാേങ്കതിക മേഖല, റെയിൽവേ, വ്യവസായം, സംാസ്കാരികം തുടങ്ങിയവ കരാറിൽ ഉൾക്കൊള്ളും.
റഷ്യൻ സഹകരണത്തോടെ ഇന്ത്യയിൽ നിർമിച്ച കൂടംകുളം ആണവ നിലയത്തിെൻറ അവസാന രണ്ടു യൂണിറ്റുകളുടെ നിർമാണവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.
സന്ദർശനം ഫലപ്രദമാക്കുന്നതിന് ശ്രമിക്കുമെന്നാണ് റഷ്യയിലെത്തിയ മോദി ട്വീറ്റ് ചെയ്തത്.
