യു.പിയിൽ 60,000 കോടിയുടെ പദ്ധതി പ്രഖ്യാപനവുമായി മോദി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 60,000 കോടിയുടെ 81 പദ്ധതികൾ പ്രധനമന്ത്രി നേരന്ദ്ര മോദി പ്രഖ്യാപിച്ചു. െഫബ്രുവരിയിൽ ലഖ്നോവിൽ യു.പി സർക്കാർ സംഘടിപ്പിച്ച നിേക്ഷപക സംഗമത്തിെൻറ തുടർച്ചയായാണ് പദ്ധതി പ്രഖ്യാപനം. രാഷ്ട്ര പുരോഗതിയിൽ വ്യവസായികൾ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. താൻ പരസ്യമായി വ്യവസായികളോടൊപ്പം നിൽക്കുന്നതിനെ ഭയക്കുന്നില്ല. കാരണം എെൻറ ഉദ്ദേശശുദ്ധി ഉന്നതമാണ്.
പരസ്യമായി വ്യവസായികളെ കാണാൻ മടിക്കുന്നവരാണ് രഹസ്യമായി എല്ലാം ചെയ്യുന്നതെന്നും ഇവരാണ് പേടിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
ബിസിനസുകാരെയെല്ലാം മോഷ്ടാക്കളെന്ന് വിളിക്കുന്നതും ശരിയല്ല. തെറ്റുചെയ്യുന്നവർ രാജ്യം വിടുകയോ ജയിലിലടക്കപ്പെടുകയോ ആണ് ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ യു.പിയിൽ ഇത്രയേറെ വികസന പദ്ധതികൾ നടപ്പാക്കിയത് മുമ്പുണ്ടായിട്ടില്ലെന്ന് മോദി പറഞ്ഞു. സംസ്ഥാനത്ത് പുതിയ പദ്ധതികൾ തുടങ്ങാൻ അനുകൂല അന്തരീക്ഷമാണുള്ളതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പദ്ധതികൾ പൂർത്തിയായാൽ രണ്ടുലക്ഷം പേർക്ക് ജോലി ലഭിക്കുമെന്ന് യു.പി വ്യവസായ മന്ത്രി സതീഷ് മഹാന പറഞ്ഞു. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, കുമാർ മംഗലം ബിർള, ഗൗതം അദാനി, സുഭാഷ്ചന്ദ്ര, സഞ്ജീവ് പുരി തുടങ്ങിയവർ ഉൾപ്പെടെയുള്ള 80ഒാളം പ്രമുഖ വ്യവസായികളും ചടങ്ങിൽ പെങ്കടുത്തു. ഒരുമാസത്തിനിടെ അഞ്ചാം തവണയാണ് മോദി യു.പിയിലെത്തുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ പദ്ധതി പ്രഖ്യാപനത്തെ സമാജ്വാദി പാർട്ടി (എസ്.പി) വിമർശിച്ചു. വികസനത്തെക്കുറിച്ച് പറഞ്ഞ് പ്രധനമന്ത്രി സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എസ്.പി നേതാവും മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കുറ്റെപ്പടുത്തി. 2017ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഒാർമപ്പെടുത്തി വിഡിയോയും സമൂഹമാധ്യമങ്ങളിലൂെട പാർട്ടി പുറത്തുവിട്ടു.
ഇതൊരു തുടക്കമാണെന്നും തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ പ്രധാനമന്ത്രി എല്ലാ ദിവസവും യു.പിയിൽ വരുമെന്നും എസ്.പി നേതാവ് രാംഗോപാൽ യാദവ് പ്രതികരിച്ചു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്ക് പിന്തുണ ഉറപ്പിക്കാൻ മോദിയും യോഗി ആദിത്യനാഥും നടത്തുന്ന പ്രചാരവേലയാണിതെന്ന് എസ്.പി എം.എൽ.എ രാജ്പാൽ കശ്യപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
