Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയും രാഹുലും ഇന്ന്​ കർണാടകയിൽ

text_fields
bookmark_border
മോദിയും രാഹുലും ഇന്ന്​ കർണാടകയിൽ
cancel

ബംഗളൂരു: കർണാടകയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുഖാമുഖം. ഇരുവരും മൂന്ന് വീതം തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. കർണാടക സർക്കാരി​​​െൻറ ഭരണ നേട്ടങ്ങളെക്കുറിച്ച് പതിനഞ്ച് മിനിറ്റ് സംസാരിക്കാനുള്ള നരേന്ദ്രമോദിയുടെ വെല്ലുവിളിയോട് രാഹുൽ ഗാന്ധിയുടെ പ്രതികരണം ജനം പ്രതീക്ഷിക്കുന്നുണ്ട്. 

ബാംഗ്ലൂരുവിലും കൽബുർഗിയിലും ബല്ലാരിയിലുമാണ് മോദിയുടെ പരിപാടികൾ. കഴിഞ്ഞ ദിവസം മോദി കർണാടക യിലെ പരിപാടികളിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചിരുന്നു. അവക്കും ഇന്ന് രാഹുലി​​​െൻറ മറുപടി ഉണ്ടായേക്കാം. മുഖ്യമന്ത്രി സിദ്ധാരാമയ്യ പങ്കെടുക്കുന്ന റാലികളിലാണ് രാഹുൽ ഗാന്ധി ഇന്ന് ഉണ്ടാകുക.

തെര​െഞ്ഞടുപ്പിന്​ ഒമ്പത് ദിവസം മാത്രം ശേഷിക്കെ മോദിയുടെയും രാഹുൽ ഗാന്ധിയുടെയും വരവ്​ പ്രചാരണ രംഗം കൊഴുപ്പിക്കും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Modi And Rahul In Karnataka - India News
Next Story