ഇന്ന് ഉപവസിക്കാൻ മോദിയും പാർട്ടി എം.പിമാരും
text_fieldsന്യൂഡൽഹി: ബി.ജെ.പി ജനപിന്തുണ നേടാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉപവസിക്കുന്നു. പാർലമെൻറിെൻറ രണ്ടാംഘട്ട സമ്മേളനം പ്രതിപക്ഷം അലേങ്കാലപ്പെടുത്തി എന്ന് ആക്ഷേപിച്ച് വ്യാഴാഴ്ച ദിവസംമുഴുവൻ ഉപവസിക്കാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തീരുമാനം. നരേന്ദ്ര മോദി വ്യാഴാഴ്ച ചെന്നൈയിലേക്ക് പോകുന്നുണ്ട്.
പ്രമേഹരോഗിയായതിനാൽ അമിത് ഷാേയാട് ഉപവാസത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ ഡോക്ടർമാർ ഉപദേശിച്ചിട്ടുണ്ട്. വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുന്ന കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും വൃക്ക മാറ്റിവെച്ച സുഷമ സ്വരാജും ഉപവാസത്തിൽ പെങ്കടുക്കില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
