Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Congress Protest
cancel
Homechevron_rightNewschevron_rightIndiachevron_rightമോദിയെയും അമിത്​...

മോദിയെയും അമിത്​ ഷായെയും ചെരിപ്പൂരി അടിക്കണമെന്ന്​ കോൺഗ്രസ്​ നേതാവ്​; പ്രതിഷേധവുമായി ബി.​ജെ.പി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യ​ത്ത്​ പെഗസസ്​ ഫോൺ ചോർത്തൽ വിവാദം കത്തിക്കയറുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്​ ഷാക്കും എതിരെ രൂക്ഷപ്രതികരണവുമായി കോൺഗ്രസ്​ എം.എൽ.എ. ആളുക​ളുടെ ഫോണുകൾ ഹാക്ക്​ ചെയ്​ത്​ ചോർത്തുന്ന മോദിയെയും അമിത്​ ഷായെയും ചെരുപ്പൂരി അടിക്കണമെന്നായിരുന്നു രാജസ്​ഥാൻ യൂത്ത്​ കോൺഗ്രസ്​ പ്രസിഡന്‍റ്​ കൂടിയായ ഗണേഷ്​ ഖോഗ്രയുടെ പ്രതികരണം.

ബി​.ജെ.പിയുടെ ദല്ലാളാണ്​ രാജസ്​ഥാൻ ഗവർണർ കൽരാജ്​ മിശ്രയെന്നും ഖോഗ്ര ആരോപിച്ചു. 'നമ്മുടെ ഗവർണർ ഇരിക്കുന്നത്​ ബി.ജെ.പിയുടെ ദല്ലാളായാണ്​. കോൺഗ്രസിലെ നമ്മുടെ നേതാക്കൾ നിൽക്കുന്നത്​ സാധാരണക്കാർക്ക്​ വേണ്ടിയും. റോക്കറ്റ്​ പോലെയാണ്​ ഇന്ന്​ വിലക്കയറ്റം. പെട്രോൾ, ഗ്യാസ്, ഡീസൽ തുടങ്ങിയവയുടെ വില കുതിച്ചുയർന്നു. വിലക്കയറ്റം സാധാരണ ജനങ്ങളെ തകർത്തെറിഞ്ഞു. ഇന്ന്​ നമ്മുടെ രാജ്യം സ്വതന്ത്രത്തിന്​ മുമ്പത്തെ കാലഘട്ടത്തിലേക്ക്​ നീങ്ങുകയാണ്​' -ഗണേഷ്​ ഖോഗ്ര പറഞ്ഞു. പെഗസസ്​ ഫോൺ ചോർത്തലിൽ ജുഷീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജയ്​പൂരിൽ നടത്തിയ റാലിക്കി​ടെയായിരുന്നു പ്രസംഗം.

നമ്മുടെ ചിന്തകളും സ്വകാര്യ സംഭാഷണങ്ങളുമെല്ലാം അവർ ടാപ്പ്​ ചെയ്​തു. ആർക്കാണ്​ ഇത്തരം ദുഷ്​പ്രവൃത്തി ചെയ്യാൻ സാധിക്കുക. ഇത്​ മോദിജിക്ക്​ ചെയ്യാൻ സാധിക്കും. അമിത്​ ഷാക്കും മോദിക്കും. അവരെ ചെരിപ്പൂരി അടിക്കണം -ഖോഗ്ര പറഞ്ഞു.

ഖോഗ്രയുടെ പ്രസംഗത്തി​െനതിരെ രാജസ്​ഥാൻ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസിൽനിന്ന്​ ഖോഗ്രയെ പുറത്താക്കണമെന്നാണ്​ ബി.ജെ.പിയുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahBJPCongresspegasus phone tappingGanesh Ghogra
News Summary - Modi and Amit Shah must be beaten with shoes Congress MLA
Next Story