Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി-ഷാമാരുടെ...

മോദി-ഷാമാരുടെ ചട്ടലംഘനത്തിന്​ നടപടിയില്ല; കോൺഗ്രസ്​ കോടതിയിലേക്ക്

text_fields
bookmark_border
shahmodi
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​എ​ന്നി​വ​രു​ടെ പെ​രു ​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ൾ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത ്തി​ൽ​ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ ​രു​മാ​റു​ന്ന ‘മോ​ദി​ച്ച​ട്ട ക​മീ​ഷ​ൻ’ ആ​യി മാ​റി​യെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി.

നി​ര​വ​ധി ത​വ​ണ​യാ​ണ്​ മോ​ദി-​ഷാ ജോ​ടി പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ന​ട​ത്തി​യ​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ അ​ഭി​ഷേ​ക്​ സി​ങ്​​വി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ല​ക്ഷ്യ​മി​ടു​ന്ന വി​ദ്വേ​ഷ പ്ര​സം​ഗം, സാ​യു​ധ​സേ​ന നേ​ട്ടം രാ​ഷ്​​ട്രീ​യ​മാ​യി ദു​രു​പ​യോ​ഗി​ക്ക​ൽ, വോ​െ​ട്ട​ടു​പ്പു ദി​വ​സ​ത്തെ പ്ര​ചാ​ര​ണം എ​ന്നി​ങ്ങ​നെ പ്ര​ധാ​ന​മാ​യും മൂ​ന്നു വി​ധ​ത്തി​ലാ​ണ്​ ച​ട്ട​ലം​ഘ​നം. ഇ​ക്കാ​ര്യം പ്ര​ഥ​മ​ദൃ​ഷ്​​ട്യാ ക​മീ​ഷ​ന്​ ​േബാ​ധ്യ​പ്പെ​ട്ട​തു​മാ​ണ്. നാ​ന്ദേ​ഡ്, ലാ​ത്തൂ​ർ, വാ​ർ​ധ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ൾ ഉ​ദാ​ഹ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ച​ട്ട​ലം​ഘ​നം എ​ളു​പ്പ​ത്തി​ൽ ബോ​ധ്യ​പ്പെ​ടു​ക​യും മോ​ദി, അ​മി​ത്​ ഷാ​മാ​രു​ടെ പ്ര​സം​ഗ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ര​ട്ട​നീ​തി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ഴ​്​​ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും ച​ട്ട​ലം​ഘ​നം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ തീ​രു​മാ​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്​​ ബോ​ധ​പൂ​ർ​വ​മാ​ണ്​. മൂ​ന്നു ദി​വ​സ​ത്തെ പ്ര​ചാ​ര​ണ വി​ല​ക്ക്​ മോ​ദി​യും അ​മി​ത്​ ഷാ​യും അ​ർ​ഹി​ക്കു​ന്നു​ണ്ട്. ക​മീ​ഷ​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ഇ​നി​യും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ​കോ​ട​തി​യെ സ​മീ​പി​ക്കും -അ​ഭി​ഷേ​ക്​ സി​ങ്​​വി പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ലെ ക​ള്ള​വോ​ട്ട്​ സം​ബ​ന്ധി​ച്ച വി​ഷ​യം സം​സ്​​ഥാ​ന ത​ല​ത്തി​ലാ​ണ്​ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും, അ​വി​ടെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ മാ​ത്ര​മാ​ണ്​ എ.​െ​എ.​സി.​സി ഇ​ട​പെ​ടു​ക​യെ​ന്നും അ​ഭി​ഷേ​ക് ​സി​ങ്​​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAmit ShahCode of conduct
News Summary - Modi- Amit Shah - Violation of code of conduct - India news
Next Story