Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞങ്ങൾ ദിമാഗി നക്സലുകളാണെങ്കിൽ മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറുമാണ് യഥാർത്ഥ രാജ്യദ്രോഹികൾ': പ്രകാശ് രാജ്

text_fields
bookmark_border
ഞങ്ങൾ ദിമാഗി നക്സലുകളാണെങ്കിൽ മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറുമാണ് യഥാർത്ഥ രാജ്യദ്രോഹികൾ: പ്രകാശ് രാജ്
cancel

ന്യൂഡൽഹി: വോട്ടർ പട്ടിക പുതുക്കുന്ന തീവ്ര തിരുത്തൽ പ്രക്രിയയുടെ (SIR) മറവിൽ രാജ്യത്ത് വ്യാപകമായി വോട്ടുകൾ വെട്ടിച്ചുരുക്കുന്നതിനെതിരെ ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സാംസ്കാരിക കൂട്ടായ്മകളും സാമൂഹിക പ്രവർത്തകരും. ഇതിന്റെ ഭാഗമായി ഡൽഹിയിൽ രൂപീകരിച്ച 'നോ സർ (NO SIR) നാഷണൽ പ്ലാറ്റ്‌‌ഫോം' ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർക്കെതിരെ രൂക്ഷവിമർശനവുമായി പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് രംഗത്തെത്തി. തങ്ങളെ 'ദിമാഗി നക്സലുകൾ' എന്ന് അധിക്ഷേപിക്കുന്നവർ മനസ്സിലാക്കേണ്ടത് ഗ്യാനേഷ് കുമാറും മോദിയും അമിത് ഷായുമാണ് ഈ രാജ്യത്തെ യഥാർത്ഥ രാജ്യദ്രോഹികളെന്നാണ് എന്ന് പ്രകാശ് രാജ് തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ മാസങ്ങൾക്ക് മുൻപ് മാത്രം പുതുക്കി പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക വീണ്ടും അടിയന്തരമായി തിരുത്തേണ്ട സാ'ഞങ്ങൾ ദിമാഗി നക്സലുകളാണെങ്കിൽ മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറുമാണ് യഥാർത്ഥ രാജ്യദ്രോഹികൾ': പ്രകാശ് രാജ്ഹചര്യം എന്താണെന്ന് പ്രകാശ് രാജ് ചോദിച്ചു. വോട്ടവകാശം നിഷേധിച്ച് ജനാധിപത്യത്തെയും രാജ്യത്തിന്റെ പരമാധികാരത്തെയും തകർക്കാനാണ് ഇലക്ഷൻ കമ്മീഷൻ ശ്രമിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് അപൂർണ്ണവും വ്യാജവുമായ രേഖകൾ കാണിച്ച് ദശലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ നിയമവിരുദ്ധമായി നീക്കം ചെയ്ത ഗ്യാനേഷ് കുമാർ ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിച്ച് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഫോം-7 ദുരുപയോഗം ചെയ്ത് അച്ചടിച്ച അപേക്ഷകൾ വഴി ദളിത്, ആദിവാസി, മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റാൻ ആസൂത്രിത ശ്രമം നടക്കുകയാണ്. 'നുഴഞ്ഞുകയറ്റക്കാരെ' ഒഴിവാക്കാനെന്ന വ്യാജേനയാണ് ഈ വോട്ട് വെട്ടൽ നടക്കുന്നത്. കേവലം സാങ്കേതിക തിരുത്തലുകളല്ലിത്, മറിച്ച് ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും വോട്ടവകാശത്തിൽ നിന്ന് പുറത്താക്കി തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള വ്യക്തമായ നീക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ വ്യക്തമായ തെളിവുകൾ സഹിതം സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ പ്രമുഖ ആക്ടിവിസ്റ്റുകളായ നദീം ഖാൻ, അജിത് ഝാ, നിഖിൽ ഡേ, കർഷക നേതാവ് ചരൺ സിങ് തുടങ്ങിയവരും പങ്കെടുത്തു. നിലവിലെ എസ്‌.ഐ.ആർ തിരുത്തൽ പ്രക്രിയ പൂർണ്ണമായും റദ്ദാക്കുക, മുൻപുള്ള വോട്ടർ പട്ടിക പുനഃസ്ഥാപിക്കുക, ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുക, വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ ഈ പട്ടിക ഉപയോഗിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളും 'നോ സർ' കൂട്ടായ്മ മുന്നോട്ടുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'ഞങ്ങൾ ദിമാഗി നക്സലുകളാണെങ്കിൽ മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറുമാണ് യഥാർത്ഥ രാജ്യദ്രോഹികൾ': പ്രകാശ് രാജ്
Next Story