ഒരു കുടുംബത്തെ മഹത്ത്വവത്കരിക്കാൻ മറ്റു നേതാക്കളെ വിസ്മരിച്ചു –മോദി
text_fieldsന്യൂഡൽഹി: ഒരു കുടുംബത്തെ മഹത്ത്വവത്കരിക്കാൻ വേണ്ടി സർദാർ വല്ലഭ് ഭായ് പട്ടേൽ, ബി.ആർ. അംബേദ്കർ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ഒട്ടേറെ സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടങ്ങളെ ചിലർ ബോധപൂർവം വിസ്മരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിനു പിന്നാലെ സർദാർ പട്ടേൽ, നേതാജി എന്നിവരുടെ ഉപദേശങ്ങൾ ഇന്ത്യക്കു ലഭിച്ചിരുന്നെങ്കിൽ വലിയമാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. ആ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ചെേങ്കാട്ടയിൽ നടന്ന ‘ആസാദ് ഹിന്ദ് ഫൗജ്’ പ്രഖ്യാപനത്തിെൻറ 75ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. സ്വാതന്ത്ര്യദിനത്തിൽ മാത്രം പതാക ഉയർത്താറുള്ള ചെേങ്കാട്ടയിൽ ആഘോഷത്തിെൻറ ഭാഗമായി മോദി പതാക ഉയർത്തി.
മറ്റുള്ളവരുടെ മണ്ണ് സ്വന്തമാക്കാൻ ഇന്ത്യ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാൽ, രാജ്യത്തിെൻറ പരമാധികാരത്തെ വെല്ലുവിളിക്കുന്ന സംഭവങ്ങളുണ്ടായാൽ ഇരട്ടി ശക്തിയോടെ ആഞ്ഞടിക്കും. സ്വയം പ്രതിരോധത്തിനു വേണ്ടി മാത്രമായിരിക്കും ഇന്ത്യ സൈനികശക്തി ഉപയോഗിക്കുക. അകത്തും പുറത്തുമുള്ള ശക്തികൾ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നുണ്ട്. അത്തരക്കാരിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ദേശീയതയെന്ന വികാരം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്.
വനിതകളെ സേനയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ നേതാജിയുടെ സ്വപ്നം സഫലീകരിക്കും. വ്യോമസേനയിലെ വനിത ഫൈറ്റർ പൈലറ്റുമാരുടെ ആദ്യ ബാച്ച് ഉടൻ സജ്ജമാകും. സ്തുത്യർഹ പ്രവർത്തനം നടത്തുന്ന പൊലീസുകാർക്ക് നേതാജിയുടെ പേരിൽ ദേശീയ പുരസ്കാരം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മോദിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. മഹത്തായ ഒരു ഓർമദിവസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് മോദി ചെയ്തതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു.
ചരിത്രം തിരുത്തുന്നതിനുള്ള വെപ്രാളത്തിലാണ് ബി.ജെ.പി. സർദാർ പട്ടേലും നേതാജിയും നെഹ്റുവിനോട് ശത്രുതയിലായിരുന്നെന്നു വരുത്തിത്തീർക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
