Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ 100 എം.പിമാർ...

കോൺഗ്രസ്​ 100 എം.പിമാർ പോലുമില്ലാത്ത പാർട്ടി –മോദി

text_fields
bookmark_border
കോൺഗ്രസ്​ 100 എം.പിമാർ പോലുമില്ലാത്ത പാർട്ടി –മോദി
cancel

ന്യൂ​ഡ​ൽ​ഹി: 800ഓ​ളം എം.​പി​മാ​രു​ള്ള പാ​ർ​ല​മെൻറി​ൽ 100 പേ​ർ പോ​ലു​മി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​ണ്​ ഇ​ന്ന്​ കോ​ൺ​ഗ്ര​സെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ലോ​ക്​​സ​ഭ​യി​ൽ ബി.​ജെ.​പി​ക്ക്​ ഒ​റ്റ​ക്ക്​ കേ​വ​ല ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നു പി​ന്നാ​ലെ, രാ​ജ്യ​സ​ഭ​യി​ൽ എ​ൻ.​ഡി.​എ​യു​ടെ അം​ഗ​ബ​ലം 100 ക​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മോ​ദി​യു​ടെ പ​രാ​മ​ർ​ശം. ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലായിരുന്നു മോ​ദിയുടെ പരാമർശം. രാ​ജ്യ​സ​ഭ​യി​ൽ എ​ൻ.​ഡി.​എ​യു​ടെ അം​ഗ​സം​ഖ്യ ഇ​പ്പോ​ൾ 104 ആ​യി. സ​ഭ​യി​ൽ മേ​ൽ​ക്കൈ ല​ഭി​ക്കാ​ൻ നി​ല​വി​ലെ അം​ഗ​സം​ഖ്യ അ​നു​സ​രി​ച്ച്​ 121 പേ​ർ മ​തി.

സ​ർ​ക്കാ​റി​നെ സ​ഹാ​യി​ക്കാ​ൻ വിവിിധ ക​ക്ഷി​ക​ൾ പു​റ​മെ​യു​ണ്ട്. കോ​ൺ​ഗ്ര​സാ​ക​​ട്ടെ, രാ​ജ്യ​സ​ഭ​യി​ൽ 38 സീ​റ്റി​ലേ​ക്ക്​ താ​ഴ്​​ന്നു. ര​ണ്ടു സീ​റ്റു കൂ​ടി കൈ​വി​ട്ട​തോ​ടെ​യാ​ണി​ത്. ​ലോ​ക്​​സ​ഭ​യി​ലെ എം.​പി​മാ​രു​ടെ എ​ണ്ണം കൂ​ടി കൂ​ട്ടി​യാ​ൽ ആ​കെ 89. ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഇ​ത്ര അ​ന്ത​രം ഇ​താ​ദ്യ​മാ​യാ​ണ്. 14 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്​ എം.​പി​മാ​രി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar Election
News Summary - modi about congress decline
Next Story