Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാലിൽ മോദി...

റഫാലിൽ മോദി തീരുമാനിച്ചു; വില കുതിച്ചു

text_fields
bookmark_border
റഫാലിൽ മോദി തീരുമാനിച്ചു; വില കുതിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ട്​ വി​വാ​ദ​ത്തി​ൽ പു​തി​യ വ​ഴി​ത്തി​രി​വ്. വ്യോ​മ​സേ​ന​ക്ക്​ 126 പോ​ർ​വി​മാ​ന ​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച്​ 36 എ​ണ്ണം ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ ്ര​മോ​ദി എ​ടു​ത്ത തീ​രു​മാ​നം വ​ഴി ഒാ​രോ വി​മാ​ന​ത്തി​​നും 41.42 ശ​ത​മാ​നം വി​ല​വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന്​ റി ​പ്പോ​ർ​ട്ട്. ദി ​ഹി​ന്ദു​വാ​ണ്​ വെ​ള്ളി​യാ​ഴ്​​ച അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച ്ച​ത്.

പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ‘ഹി​ന്ദു’ ഗ്രൂ​പ്​​ ചെ​യ​ർ​മാ​നു​മാ​യ എ​ൻ. റാ​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ വി​യോ​ജി​പ്പ്​ മ​റി​ക​ട​ന്നുമാണ്​ 36 പോ​ർ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. 2015 ഏ​പ്രി​ൽ 10നാ​ണ്​ ഫ്രാ​ൻ​സി​ൽ​നി​ന്ന്​ 36 റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​രി​സി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ന്ത്യ​ക്ക്​ പ്ര​ത്യേ​ക 13 സം​വി​ധാ​ന​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വി​മാ​ന​ങ്ങ​ളാണ്​ 130 കോ​ടി യൂ​റോ​ക്ക്​ വാ​ങ്ങാ​ൻ ​​തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ​യാ​ണ്​ ഒാ​രോ​ന്നി​നും 41.42 ശ​ത​മാ​നം വി​ല ഉ​യ​ർ​ന്ന​ത്.
എ​ന്നാ​ൽ, 2007ൽ ​യു.​പി.​എ സ​ർ​ക്കാ​റി​​​​െൻറ കാ​ല​ത്ത്​ 18 പൂ​ർ​ണ സ​ജ്ജ​മാ​യ പോ​ർ വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​നും ബാ​ക്കി 108 എ​ണ്ണം ഇ​ന്ത്യ​യി​ൽ ഹിന്ദുസ്ഥാൻ എയറനോട്ടിക്കൽസ്​ ലിമിറ്റഡ്​ (എച്ച്​.
എ.എൽ) നി​ർ​മി​ക്കാ​നു​മാ​യി​രു​ന്നു പ​ദ്ധ​തി.

അ​ന്ന്​ ഒ​രു വി​മാ​ന​ത്തി​ന്​ നി​ശ്ച​യി​ച്ച വി​ല 793 ല​ക്ഷം യൂ​റോ​യാ​ണ്.എ​ന്നാ​ൽ, പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​െ​ട​യാ​ണ്​ വി​ല ഉ​യ​ർ​ന്ന​ത്. റ​ഫാ​ലി​​​​െൻറ വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ർ​ണ വി​വ​ര​ങ്ങ​ൾ പാ​ർ​ല​െ​മ​ൻ​റി​​​​െൻറ അ​വ​കാ​ശ സ​മി​തി​ക്ക്​ ന​ൽ​കാ​നും എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ വി​സ​മ്മ​തി​ച്ചു.

ഫ്രാ​ൻ​സു​മാ​യി ഒ​പ്പി​ട്ട ക​രാ​ർ ര​ഹ​സ്യ​സ​ഭാ​വ​​മു​ള്ള​താ​ണെ​ന്നും ഇ​ത്​ വെ​ളി​പ്പെ​ടു​ത്താ​നാ​വി​​ല്ലെ​ന്ന്​ വ്യ​വ​സ്​​ഥ​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഇ​തി​ന്​ കേ​ന്ദ്രം പ​റ​ഞ്ഞ ന്യാ​യം. എ​ന്നാ​ൽ, ഇൗ ​നി​യ​ന്ത്ര​ണം വി​ല വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ൽ ബാ​ധ​ക​മ​ല്ലെ​ന്ന്​ ഫ്രാ​ൻ​സ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modirafale deal
News Summary - Modi’s decision to buy 36 Rafales shot the price of each jet up by 41%-india news
Next Story