കോവിഡ് മഹാമാരി രാജ്യത്ത് നാശം വിതക്കുന്നത് തുടരുേമ്പാൾ പ്രധാനമന്ത്രി വിഡ്ഢിത്തം പറയുന്നെന്ന ആരേപണവുമായി സോഷ്യൽമീഡിയ. ‘നോൺസെൻസ് മോദി’ എന്ന പേരിലുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറി. കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുകയാണ്. ഇന്ധനവില നൂറിലേക്കടുക്കുന്നു.
തൊഴിലില്ലായ്മ 50 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇൗയവസരത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കിട്ടുന്ന അവസരങ്ങളിലെല്ലാം വീരവാദങ്ങളും വിഡ്ഢിത്തവും വിളമ്പുന്നെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചൈനയുമായുള്ള അതിർത്തിപ്രശ്നത്തിൽ മോദി നടത്തിയ പ്രസംഗം തിരിച്ചടിച്ചതിലുള്ള രോഷവും ധാരാളംപേർ പ്രകടിപ്പിക്കുന്നുണ്ട്.

ചിലർ മോദി പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് പഴയ ചായക്കട തുടങ്ങുന്നതാണ് രാജ്യത്തിന് നല്ലതെന്ന് ഉപദേശിക്കുന്നുണ്ട്. മാധ്യമങ്ങളെ വിലയ്ക്കെടുക്കുകയൊ തെറ്റായ വിവിരങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയൊ ചെയ്യുന്നെന്നും ആരോപണമുണ്ട്. മോദിയുടെ പഴയ പ്രസംഗങ്ങളും വാഗ്ദാനങ്ങളും ‘കുത്തിപ്പൊക്കിയാണ്’നെറ്റിസൺസ് പ്രതിഷേധിക്കുന്നത്. #nonsensemodi എന്ന ഹാഷ്ടാഗിൽ ലക്ഷക്കണക്കിന് ട്വീറ്റുകളാണ് പ്രചരിക്കുന്നത്.
