Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൊഡേണ വാക്​സിൻ ജൂലൈ...

മൊഡേണ വാക്​സിൻ ജൂലൈ മധ്യത്തോടെ സർക്കാർ ആശുപത്രികളിലെത്തും

text_fields
bookmark_border
moderna vaccine
cancel

ന്യൂഡൽഹി: സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ മൊ​ഡേണയുടെ കോവിഡ്​ വാക്​സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന്​ റിപ്പോർട്ട്​. ജൂ​ലൈ 15ഓടെ മൊഡേണ വാക്​സിൻ ചില മേജർ ആശുപത്രികളിൽ എത്തുമെന്ന്​ എക്കണോമിക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. കഴിഞ്ഞ ആഴ്​ചയാണ്​ സിപ്ലക്ക്​ മോഡേണ വാക്​സിൻ ഇറക്കുമതി ചെയ്യാൻ ഡ്രഗ്​ റെഗുലേറ്ററുടെ അനുമതി ലഭിച്ചത്​.

ഇറക്കുമതി ചെയ്യുന്ന വാക്​സിൻ കേന്ദ്ര സർക്കാറിന്​ കൈമാറുകയും അവ സൂക്ഷിച്ച്​ വെക്കാൻ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്യും. ഏഴ്​ മാസം ​വാക്​സിൻ സൂക്ഷിച്ച്​ വെക്കാൻ മൈനസ്​ 20 ഡിഗ്രി സെൽഷ്യസ്​ താപനില ആവശ്യമാണ്​.

ഒരുമാസത്തേക്ക്​ സൂക്ഷിക്കാൻ 2-8 ഡിഗ്രി സെൽഷ്യസ്​ താപനില മതിയാകും. 28 ദിവസത്തെ ഇടവേളയിൽ രണ്ട്​ ഡോസ്​ ആയിട്ടാണ്​ വാക്​സിൻ നൽകുക. മൊഡേണ വാക്​സിൻ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നൽകുമെന്നാണ്​ കണ്ടെത്തിയിരുന്നു​. അൾട്രാ കോൾഡ്​ ചെയിൻ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്​സിൻ ലഭ്യമാകുകയെന്ന് മുതിർന്ന​ സർക്കാർ ഉദ്യോഗസ്​ഥൻ പറഞ്ഞു.

കോവിഡ്​ ബാധ രുക്ഷമായ രാജ്യങ്ങൾക്ക്​ വാക്​സിൻ സംഭാവന നൽകാൻ യു.എസിലെ ജോ ബൈഡൻ ഭരണകൂടം തീരുമാനിച്ചതും സന്തോഷ വാർത്തയാണ്​. 2.5 കോടി ഡോസ്​ വാക്​സിൻ യു.എസ്​ ഇന്ത്യക്ക്​ നൽകിയേക്കും. ഇതിൽ എത്ര ഡോസ്​ മൊഡേണ വാക്​സിൻ ഉണ്ടാകുമെന്ന കാര്യത്തിൽ തീർച്ചയില്ല.

രാജ്യത്ത്​ ഇതുവരെ 35 കോടി ഡോസ്​ വാക്​സിൻ വിതരണം ചെയ്​തു കഴിഞ്ഞു. പ്രായപൂർത്തിയായ എല്ലാവരെയും ഈ വർഷം അവസാനത്തോടെ വാക്​സിനേഷന്​ വിധേയമാക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​. കോവിഷീൽഡ്​, കോവാക്​സിൻ, സ്​പുട്​നിക്​ വി, മൊഡേണ എന്നീ വാക്​സിനുകൾക്കാണ്​ ഇന്ത്യയിൽ അനുമതി ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CiplaModerna Vaccinecovid vaccine
News Summary - Moderna vaccines imported by Cipla will be available in selected government hospitals by mid-July
Next Story