പച്ചക്കറി, പഴം കൃഷിയിൽ ആധുനിക ഡെച്ച് ഗ്രീൻ ഹൗസ് ടെക്നോളജി ഇന്ത്യയിലും, ഇനി എല്ലാ സീസണിലും നല്ല വിളവ്
text_fieldsബംഗളൂരു: സ്ട്രോബറി, ചെറി, തക്കാളി, കറിഇലകൾ എന്നിവക്ക് രാജ്യത്തുള്ള വലിയ ഡിമാന്റ് കണക്കിലെടുത്ത് എല്ലാകാലത്തും ലഭിക്കത്തക്ക തരത്തിലുള്ള ആധുനിക ഡെച്ച് ടെക്നോളജി ഇന്ത്യയിൽ പരീക്ഷിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കൃഷിരീതിയാണ് രാജ്യത്ത് തുടങ്ങുന്നത്.
ഗ്രീൻ ഹൗസ് ടെക്നോളജിയിലൂടെ എല്ലാ സീസീണിലും ഒരുപോലെ വിളവ് ലഭിക്കുന്ന കൃഷിരീതിയാണ് പരീക്ഷിക്കുന്നത്. തന്നെയുമല്ല ഇതിന് ഏറ്റവും പുതിയ എ.ഐ ടെക്നോളജിയുടെ സഹായവുമുണ്ട്.
തന്നെയുമല്ല ഇന്ത്യൻ സാഹചര്യത്തിലുള്ള പുതിയ ടെക്നോളജി സ്റ്റാർടപ്പുകളുമായി സഹകരിക്കുകയും ചെയ്യും. ലോകത്തെ പ്രശസ്തമായ നെതർലന്റ്സ് ടെക്നോളജി ഇന്ത്യയിൽ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എൻ.എൽ ഹോർട്ടി റോഡ്സ് 2 ഇന്ത്യ ആണ് ഇവിടെ ആധുനിക കൃഷിരീതി നടപ്പാക്കുക.
ലോക്കൽ പ്രൊഡക്ഷൻ യൂനിറ്റുകൾ ആരംഭിക്കുക, തൊഴിലാളികളെ കണ്ടെത്തുക, കൃഷിയുടെ തുക കുറയ്ക്കുക, ടെക്നോളജി പ്രാദേശികമായി കണ്ടെത്തുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് ഡച്ച് ഗ്രീൻ ഹൗസ് ഡെൽറ്റ ഡയറക്ടർ ദേശ് രാംനാഥ് പറയുന്നു.
ഇതുവഴി കാലാവസ്ഥാ വ്യതിയനം ഇല്ലാതാക്കാനും എല്ലായ്പോഴും ഒരുപോലെയുള്ള ജലവിതരവണം ലഭ്യമാക്കാനും കഴിയും. ഇത് മിഡിൽ ഈസ്റ്റ് പോലെ കടുത്ത ചൂടുള്ള പ്രദേശങ്ങളിൽപോലും വിജയകരമായി നടപ്പാക്കിയതായും ഇവർ പറയുന്നു.
പൈലറ്റ് പ്രേജക്ട് ആയി മൂന്ന് ഗ്രീൻഹൗസുകൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ചെന്നൈ, ചണ്ഡിഗഡ്, ബംഗളൂരു എന്നിവിടങ്ങളിലായിരിക്കും പൈലറ്റ് ഗ്രീൻഹൗസുകൾ. രാജ്യത്ത് ഇത്തരത്തിൽ 350 മുതൽ 400 വരെ ഗ്രീൻ ഹൗസുകൾ ആരംഭിക്കും. ദീർഘകാല നിക്ഷേപതതിന് തയ്യാറുള്ള സംരംഭകരെയും കർഷകരെയുമാണ് ഇവർ ലക്ഷ്യമിടുന്നത്. കർഷകർക്ക് പരിശീലനവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

