Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.​ജെ.പിക്കാരുടെ...

ബി.​ജെ.പിക്കാരുടെ വാക്കുകളിൽ ഗാന്ധിയും മനസിൽ ഗോഡ്​സെയുമെന്ന്​ ഉവൈസി

text_fields
bookmark_border
ബി.​ജെ.പിക്കാരുടെ വാക്കുകളിൽ ഗാന്ധിയും മനസിൽ ഗോഡ്​സെയുമെന്ന്​ ഉവൈസി
cancel

ഔറംഗാബാദ്​: മഹാത്​മാ ഗാന്ധിയെ വാക്കുകൾ കൊണ്ട്​ വാഴ്​ത്തുന്ന ബി.ജെ.പിക്കാരുടെ മനസിൽ പ്രതിഷ്​ഠിച്ചിരിക്കുന്നത്​ ഘാതകനായ നാഥുറാം ഗോഡ്​സെയെയാണെന്ന്​ ​ എ.ഐ.എം.ഐ.എം പ്രസിഡൻറും എം.പിയുമായ അസദുദ്ദീൻ ഉവൈസി. ഗോഡ്​സെ ഒറ്റ വെടിയിൽ മഹാത്​മാഗാന്ധിയെ കൊലപ്പെടുത്തിയതെങ്കിൽ പുതിയ കാല ​ഗോഡ്​സെമാർ ഇന്ത്യയെ നിത്യവും ​കൊന്നുകൊണ്ടേയിരിക്കുന്നു. ഗാന്ധിജിയുടെ പേര്​ പറഞ്ഞ്​ ബി.ജെ.പി സർക്കാർ ജനങ്ങളെയും രാജ്യത്തെയും വഞ്ചിക്കുകയാണ്​. ഗാന്ധിജിയുടെ ഹിന്ദുസ്ഥാനെ ആധുനിക ഗോഡ്​സെമാർ കൊലപ്പെടുത്തി കൊണ്ടിരിക്കുന്നു​. ഇവരിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ പ്രവർത്തിക്കണമെന്ന്​ ഗാന്ധിയുടെ അനുയായികളോട്​ അപേക്ഷിക്കുകയാണെന്ന്​ ഉവൈസി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്​ ഷായും രാജ്യ വ്യാപക​മായി പൗരത്വ പട്ടിക നടപ്പാക്കുമെന്നാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. അവർ ഇന്ത്യയിൽ ഒരു ഭണഘടനയുണ്ടെന്നതുപോലും മറന്നിരിക്കുന്നുവെന്നും ഉവൈസി വിമർശിച്ചു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത്​ മാറ്റം വരുമെന്നാണ്​ പ്രതീക്ഷ. മഹാരാഷ്​ട്ര നിയമസഭയിലേക്ക്​ മത്സരിക്കുന്ന എ.ഐ.എം.ഐ.എം സ്ഥാനാർഥികളുടെ ലിസ്​റ്റ്​ പുറത്തുവിട്ടിട്ടുണ്ട്​. ഒക്​ടോബർ 21 നാണ്​ മഹാരാഷ്​ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുക. ഒക്​ടോബർ 24 ന്​ വോ​ട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiMahatma Gandhiindia newsIndia NewsNathuram Godses
News Summary - Modern day Godses killing India daily: Asaduddin Owaisi - India news
Next Story