റൺവേയിൽ മോഡലുകൾ; ഡി.ജി.സി.എ അന്വേഷണം തുടങ്ങി
text_fieldsന്യൂഡൽഹി: വിമാനം പറന്നുയരുേമ്പാൾ റൺവേയിൽ മോഡലുകൾ പോസ് ചെയ്ത സംഭവെത്തപ്പറ്റി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ, എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമായിട്ടില്ല. സോഷ്യൽ മീഡിയയിലും ചാനലുകളിലുമാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
‘‘ഞങ്ങൾ ചെന്നപ്പോൾ ഒരു വിമാനം അവിടെ കാത്തുകിടക്കുന്നുണ്ടായിരുന്നു’’ എന്ന് മോഡലുകളിലൊരാൾ വിഡിയോയിൽ പറയുന്നുണ്ട്. സെസ്ന 208 കാരവൻ വിഭാഗത്തിൽപ്പെട്ട 14 പേർക്കിരിക്കാവുന്ന വിമാനമാണ് പറന്നുയരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതര സുരക്ഷാവീഴ്ചയാണ് സംഭവമെന്ന് ഡി.ജി.സി.എ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
