മാതൃകാ പെരുമാറ്റച്ചട്ടം കേന്ദ്രത്തിനും ബാധകം -തെര. കമീഷൻ
text_fieldsന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ കേന്ദ്ര സർക്കാറിനും ബാധകമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച മുതൽ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. ബിഹാറിനുള്ള പ്രഖ്യാപനങ്ങളും മറ്റ് നയപരമായ തീരുമാനങ്ങളും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാകുമെന്ന് കമീഷൻ വ്യക്തമാക്കി. പൗരന്മാരുടെ സ്വകാര്യത മാനിക്കണമെന്നും വീടുകൾക്ക് പുറത്ത് പ്രകടനങ്ങളോ ധർണയോ നടത്തരുതെന്നും നിർദേശിച്ചു.
ഉടമയുടെ സമ്മതമില്ലാതെ ഭൂമി, കെട്ടിടങ്ങൾ, മതിലുകൾ എന്നിവ പതാകകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കാൻ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസ സ്ഥലങ്ങളോ ദുരുപയോഗം ചെയ്യുന്നത് തടയണം, സർക്കാർ ചെലവിൽ പരസ്യങ്ങൾ നൽകുന്നത് നിരോധിക്കുന്നത് ഉൾപ്പെടെ പെരുമാറ്റചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

