തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനം
text_fieldsലംഘിക്കുന്നവർ ഏറെ
2014ലെ തെരഞ്ഞെടുപ്പ്. നരേന്ദ്ര മോദി തെൻറ ബൂത്തായ ഗാന്ധിനഗറിൽ ന ിൽക്കുന്നു. ഏതോ േവാട്ടർ മോദിയെ അഭിവാദ്യംചെയ്തു. പാർട്ടി ചിഹ്നം അറിയാതെ ഉയർത്ത ിക്കാട്ടിയായിരുന്നു മോദിയുടെ പ്രത്യഭിവാദ്യം. അതോടെ പുകിലായി. പോളിങ് ബൂത്തിനടു ത്തു നിന്ന് തെരഞ്ഞെടുപ്പ് ചിഹ്നം വീശിക്കാണിച്ചതിന് തെരഞ്ഞെടുപ്പ് കമീഷൻ നോട് ടീസ് അയച്ചു. ബൂത്തിെൻറ 100 മീറ്റർ പരിധിയിൽനിന്ന് വോട്ടുപിടിച്ചതാണ് ചട്ടലംഘനമാ യത്.
മോദി മാത്രമല്ല, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, അമിത് ഷാ.. പെരുമാറ്റച്ച ട്ടം ലംഘിച്ച ഉന്നതരുടെ പേരുകൾ അങ്ങനെ നീളും. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ചട്ട ം ലംഘിച്ചാൽ ശിക്ഷാനടപടിയുണ്ടോ? ഒറ്റനോട്ടത്തിൽ കാര്യങ്ങൾ ഇങ്ങനെ...
നന്നായി വിമർ ശിച്ചോളൂ
എതിരാളികൾക്കെതിരെ ആരോഗ്യപരമായ വിമർശനമാകാം. നടപ്പാക്കിയ പദ്ധതികളും അതിെൻറ പോരായ്മകളുമെല്ലാം ചൂണ്ടിക്കാട്ടാം. എന്നാൽ ജാതി-മത സ്പർധ സൃഷ്ടിക്കുന്ന വിമർശനങ്ങൾ തീർത്തും പാടില്ല. വോട്ടർമാർക്ക് പണം നൽകുക, ഭീഷണിപ്പെടുത്തിയും മർദിച്ചും വോട്ട് ചെയ്യിപ്പിക്കുക. ആധികാരികമല്ലാത്ത രേഖകൾ അടിസ്ഥാനമാക്കി വിമർശിക്കുക തുടങ്ങിയവയും ചട്ട ലംഘനം.
ബാഡ്ജില്ലാതെ നടക്കരുത്
●ബൂത്തിൽ ജോലിചെയ്യുന്നവർ ചിഹ്നവും പാർട്ടിയുടെ പേരുമടങ്ങിയ ബാഡ്ജ് ധരിക്കണം
● തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതിയുള്ളവരും ഉദ്യോഗസ്ഥരും മാത്രമേ ബൂത്തിൽ പ്രവേശിക്കാവൂ.
● ബൂത്തിെൻറ 100 മീറ്റർ പരിധിയിൽ വോട്ടഭ്യർഥിക്കാൻ പാടില്ല.
● തെരഞ്ഞെടുപ്പ് നടത്തിപ്പിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ നിരീക്ഷകരെ സമീപിക്കണം.
ഭരണഘടന–അനുച്ഛേദം 324
സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങളാണ് പെരുമാറ്റച്ചട്ടം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം മോഡൽ കോഡ് ഒാഫ് കണ്ടക്ട് (എം.സി.സി) നിലവിൽവരും. ഭരണഘടനയുടെ അനുച്ഛേദം 324 ആണ് തെരഞ്ഞെടുപ്പ് കമീഷന് കേന്ദ്ര-സംസ്ഥാന സർക്കാറുകളെയും സ്ഥാനാർഥികളെയും രാഷ്ട്രീയപ്പാർട്ടികളെയും നിരീക്ഷിക്കാൻ അധികാരം നൽകുന്നത്.
കോലം പാടില്ല
●എല്ലാ പൊതുയോഗങ്ങളും പ്രാദേശിക പൊലീസിനെ അറിയിക്കണം.
●എതിരാളികളുടെ കോലം കത്തിക്കൽ പാടില്ല.
●എതിർ പാർട്ടികൾ ഒരേസ്ഥലത്ത് ശക്തിപ്രകടനം നടത്തരുത്. ജാഥകൾ കൂട്ടിമുട്ടരുത്.
ഭരണകക്ഷിക്കാരോട് പ്രത്യേകം
●പൊതുഖജനാവിലെ പണം ഉപയോഗിച്ച് സർക്കാർ മാധ്യമങ്ങളിലോ അല്ലാതെയോ പരസ്യം പാടില്ല.
●മന്ത്രിയോ എം.പിയോ ഒൗദ്യോഗിക സന്ദർശനത്തെ രാഷ്ട്രീയ പ്രചാരണമാക്കാൻ പാടില്ല.
●ഒൗദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യരുത്.
●ചട്ടം നിലവിൽവന്നശേഷം ഒരു പദ്ധതിയും ധനസഹായവും പ്രഖ്യാപിക്കരുത്.
●മറ്റു പാർട്ടികൾക്ക് പൊതുസ്ഥലം അനുവദിക്കണം.
ചട്ടം ലംഘിച്ചാലോ
●തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസയക്കാനേ അധികാരമുള്ളൂ. പാർട്ടികൾ അതിന് മറുപടിയും നൽകും. അതോടെ തീരും കാര്യങ്ങൾ.
● പെരുമാറ്റച്ചട്ടത്തിന് നിയമപരമായ പിൻബലമില്ലാത്തതാണ് പ്രധാന പരിമിതി. ചട്ടം ലംഘിച്ചാലും അതുപ്രകാരം കേസെടുക്കാൻ സാധിക്കില്ല. ഉദാഹരണത്തിന് ഒരു സ്ഥാനാർഥി മതസ്പർധ സൃഷ്ടിക്കുന്നവിധം സംസാരിച്ചാൽ അയാൾക്കെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിെൻറ വകുപ്പുകൾ പ്രകാരമല്ല കേസെടുക്കുക. പകരം, ഇന്ത്യൻ ശിക്ഷാനിയമപ്രകാരം മാത്രമേ കേസെടുക്കാൻ സാധിക്കൂ.
● കേസുകൾ പ്രത്യേകം തീർപ്പാക്കണമെന്ന് ആവശ്യപ്പെടാൻ കമീഷന് സാധിക്കുകയുമില്ല. ഇതാണ് ചട്ടങ്ങളെ പാർട്ടികൾ അത്രകണ്ട് ഗൗനിക്കാത്തതിന് കാരണമെന്ന് തെരഞ്ഞെടുപ്പ് കമീഷണർമാർതന്നെ പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
