Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രമന്ത്രിസഭാ യോഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: മന്ത്രിസഭായോഗങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറിക്കി. ഫോണുകളിലൂടെ മന്ത്രിസഭായോഗ തീരുമാനങ്ങൾ ചോരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടി.
കാബിനറ്റ് സെക്രട്ടറിയേറ്റാണ് ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് മന്ത്രിമാരുടെ പ്രെവറ്റ് സെക്രട്ടറിമാർക്ക് കൈമാറി. മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപെടാനുള്ള സാധ്യതയുണ്ടെന്നും ഇതുവഴി രഹസ്യങ്ങൾ ചോരാനുള്ള സാധ്യതയുെണ്ടന്നുമുള്ള സുരക്ഷ ഏജൻസികളുടെ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ഇതാദ്യമായാണ് കേന്ദ്രസർക്കാർ ഇത്തരമൊരു ഉത്തരവിറക്കുന്നത്. ഇതിനു മുമ്പ് മൊബൈൽ ഫോണുകൾ സൈലൻറായോ സ്വിച്ച് ഒാഫ് ആയോ മന്ത്രിസഭായോഗങ്ങളിൽ സുക്ഷിക്കണമെന്ന് മാത്രയാിരുന്നു സർക്കാർ മന്ത്രിമാർക്കു നൽകിയിരുന്ന നിർദേശം.
Next Story
