മൊബൈലിൽ വിഡിയോ പകർത്തി; ബി.ജെ.പി എം.പിക്ക് താക്കീത്
text_fieldsന്യൂഡൽഹി: സഭയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയ ബി.ജെ.പി എം.പി അനുരാഗ് ഠാകുറിന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജെൻറ താക്കീത്. നേരേത്ത സമാന സംഭവത്തിൽ ആം ആദ്മി പാർട്ടി എം.പി ഭഗവന്ത് മന്നിന് സഭയിൽ രണ്ടു സെഷനുകളിൽ വിലക്കു നൽകിയ സ്പീക്കർ ബി.ജെ.പി അംഗത്തെ താക്കീത് ചെയ്ത്. പ്രശ്നമൊതുക്കിയതിെനതിരെ പ്രതിപക്ഷം രംഗത്തുവന്നു.
കഴിഞ്ഞ ദിവസം പാർലമെൻറിൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോഴായിരുന്നു അനുരാഗ്ഠാകുർ രംഗം മൊബൈലിൽ പകർത്തിയത്. എന്നാൽ, പാർലമെൻറ് ഹാളിനു പുറത്തെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനായിരുന്നു എ.എ.പി അംഗത്തെ ശിക്ഷിച്ചത്. രണ്ട് അംഗങ്ങൾക്ക് രണ്ടു തരം നടപടി അംഗീകരിക്കാനാവില്ലെന്നും അനുരാഗ് ഠാകുറിനെതിരെയും വിലക്കേർപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഠാകുറിനെതിരെ നടപടിയുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചു.
