Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസമിൽ ഇൻറർനെറ്റ് പുനഃസ്ഥാപിച്ചു
text_fieldsbookmark_border
ഗുവാഹത്തി: അസമിൽ ഇൻറർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചു. പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടർന്ന് ഡിസംബർ 10നാണ് അസമിൽ ഇൻറർനെറ്റ് റദ്ദാക്കിയത്.
രാജ്യത്തെ പല നഗരങ്ങളിലും ഇൻറർനെറ്റ് നിരോധനം തുടരുകയാണ്. ലഖ്നോ, ബറേലി, അലിഗഢ്, ഗാസിയാബാദ്, സാംബൽ, മീററ്റ്, കാൺപൂർ തുടങ്ങിയ നഗരങ്ങളിൽ ഇൻറർനെറ്റ് നിരോധനം തുടരുകയാണ്.
അതേസമയം, അസമിെൻറ ഭാഷയും സംസ്കാരവും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. അസമിൽ ഒന്നിനും മാറ്റം വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ അസമിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
