Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണയെ...

കൊറോണയെ 'പുകച്ചുപുറത്തുചാടിക്കാൻ' സഞ്ചരിക്കുന്ന ഹോമകുണ്ഡവുമായി ഹരിയാനയിലെ ഗ്രാമം

text_fields
bookmark_border
mobile corona haven
cancel
camera_alt

ചിത്രം: ThePrint

ജിന്ദ്‌ (ഹരിയാന): കോറോണ വൈറസിനെ 'പുകച്ച്'​ കൊല്ലാനായി മൊബൈൽ ഹോമകുണ്ഡമൊരുക്കിയിരിക്കുകയാണ്​ ഹരിയാനയിലെ ജിന്ദ്​ ജില്ലയിലെ ഒരു ഗ്രാമം.

ഖട്​കർ ഗ്രാമത്തിലാണ്​ മുച്ചക്ര വണ്ടിയിൽ മാറ്റങ്ങൾ വരുത്തി മൊബൈൽ ഹോമകുണ്ഡം ഒരുക്കിയിരിക്കുന്നത്​. 50ഓളം ഔഷധ സസ്യങ്ങളടങ്ങുന്ന സാമഗ്രികളാണ്​​ വഴിപാടായി സ്വീകരിക്കുന്നത്​. ഗ്രാമത്തിന് ചുറ്റും വണ്ടി സഞ്ചരിക്കും. അത് കടന്നുപോകുമ്പോൾ, കനത്ത പുക പ്രദേശത്തെ വലയം ചെയ്യുന്നു. ഓരോ 10 മീറ്ററിലും വാഹനം നിർത്തും. ആളുകൾ ഒത്തുചേർന്ന് ഹോമകുണ്ഡത്തിലേക്ക്​ സാമഗ്രികൾ അർപ്പിക്കുകയും മന്ത്രങ്ങൾ ചൊല്ലി പ്രിയപ്പെട്ടവരുടെയും ഗ്രാമത്തി​െൻറയും ക്ഷേമത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു.

കൽവയിലെ ആര്യ സമാജം ഗുരുകുലമാണ്​ കോവിഡ്​ മഹാമാരിയിൽ നിന്ന്​ പ്രദേശത്തെ രക്ഷിക്കാൻ മൊബൈൽ ഹോമകുണ്ഡം ഒരുക്കിയിരിക്കുന്നത്​.

ജിന്ദി​ലെ ഗ്രാമങ്ങളിൽ കോവിഡ് ലക്ഷണങ്ങളുള്ള ആളുകളുടെ മരണം കുത്തനെ വർധിച്ചതോടെയാണ്​ സമാജം ഇത്തരമൊരു സംഗതി കൊണ്ടുവന്നത്​. ഇത് വായുവിലെ വൈറസിനെ കൊല്ലുമെന്നും ഇതിനോടകം രോഗം ബാധിച്ചവരെ സുഖപ്പെടുത്താനും സഹായിക്കുമെന്ന് സംഘാടകർ കരുതുന്നു. അങ്ങനെയാണ്​ മൊബൈൽ ഹോമകുണ്ഡം ഗ്രാമത്തിൽ നിന്ന് ഗ്രാമത്തിലേക്ക്​ യാത്ര തുടങ്ങിയത്​.


ജിന്ദിൽ മാത്രം 425 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. ഇതിൽ 141 പേരും ഗ്രാമീണരാണ്​. കോവിഡ്​ പരിശോധനകൾ വിരളമായതിനാൽ തന്നെ ഗ്രാമത്തിൽ നിന്ന്​ കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​ കുറവാണെന്ന്​ ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്​ഥർ പറഞ്ഞു.

'കൊറോണയായാലും മറ്റെന്തെങ്കിലുമായാലും ഈ വൈറസ് വളരെയധികം ​പേരെ ബാധിച്ചിട്ടുണ്ട്​. അതിനാൽ, അതിനെ കൊല്ലാൻ അപൂർവ്വ ഔഷധ സസ്യങ്ങൾ ഞങ്ങൾ ഹോമകുണ്ഡത്തിൽ നിക്ഷേപിച്ചിട്ടുണ്ട്​. ഇത് അഗ്​നിയിൽ അർപിക്കുന്നതോടെ ഉയർന്നുവരുന്ന പുകക്ക്​ രോഗശാന്തി നൽകുന്ന ഗുണങ്ങളുണ്ട്​'-ഗുരുകുലത്തിലെ സേവകനായ ആര്യ സുഖ്​ദേവ്​ പറഞ്ഞു.

ശാസ്​ത്രത്തിനും മരുന്നിനും ചികിത്സിക്കാൻ കഴിയാത്ത ചിലത്​ സുഖപ്പെടുത്താൻ യജ്ഞചികിത്സക്ക്​ സാധിക്കുമെന്നാണ്​ ഗുരുകുലം അവകാശപ്പെടുന്നത്​. ഹോമകുണ്ഡത്തിൽ നിന്ന്​ ഉയർന്നുവരുന്ന പുകച്ചുരുളുകൾ വൈറസോ ബാക്​ടീരിയയോ എന്തുമാക​ട്ടെ അതിനെ നിഗ്രഹിക്കുമെന്നാണ്​ ഇവർ പറയുന്നത്​. മൊ​ൈബൽ ഹോമകുണ്ഡം ഓടിക്കാൻ സന്നദ്ധ സേവകര​ുടെ സംഘം ഉണ്ട്​. യജ്ഞം നടത്താൻ ഖട്​കർ ഗ്രാമത്തിൽ നിന്നുള്ള പുരോഹിതനും വാഹനത്തിനോടൊപ്പം ഉണ്ടാകും. ഗുരുകുലത്തിലെ അംഗങ്ങൾ മന്ത്രങ്ങൾ ഉരുവിട്ട്​ വാഹനത്തിന്​ പിറകേ നടക്കും.

മൊബൈൽ ഹോമകുണ്ഡത്തി​െൻറ വരവിൽ ഗ്രാമീണർ സന്തുഷ്ടരാണ്. ഇത് അവരുടെ ദുരിതങ്ങൾ അവസാനിപ്പിക്കുമെന്നാണവരുടെ പ്രതീക്ഷ.'ഈ രോഗത്തിൽ നിന്ന് രക്ഷ നേടാൻ ഈ ഹോമം വളരെ പ്രധാനമാണ്. അതിനാലാണ് ഇത് വരുമ്പോഴെല്ലാം ഞങ്ങൾ വഴിപാടുകൾ സമർപ്പിക്കാനും പ്രാർഥിക്കാനും പുറപ്പെടുന്നത്​. നമ്മെ ദുരിതത്തിലാക്കുന്ന ഈ നിഗൂഡ തിന്മയെ ഈ പുകകൾ ഇല്ലാതാക്കുമെന്ന് ഞങ്ങൾ ശരിക്കും പ്രതീക്ഷിക്കുന്നു'-ഖട്​കർ ഗ്രാമവാസിയായ ശാന്തി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanacovid 19mobile corona havanArya Samaj gurukul
News Summary - mobile havan aims to kill corona virus in In Haryana’s Jind
Next Story