മണിപ്പൂരില്‍ വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ആപ്
text_fields
ഇംഫാല്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂര്‍ സര്‍ക്കാര്‍ ‘ഇമണിപ്പൂര്‍ ഇലക്ഷന്‍’ എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി. തെരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുമെന്ന കണക്കുകൂട്ടലിലാണ് നൂതന സംവിധാനം.
വോട്ടര്‍മാര്‍ക്കായി നിരവധി വിവരങ്ങള്‍ ആപ്ളിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ സമ്മതിദായകദിനാചരണത്തോടനുബന്ധിച്ച് ചീഫ് സെക്രട്ടറി ഒ. നാബാകിഷോറാണ് ബുധനാഴ്ച ആപ് പുറത്തിറക്കിയത്. ഇത്തരത്തിലുള്ള ആപ്ളിക്കേഷന്‍ ആദ്യമായി ബിഹാറിലും പിന്നീട് പശ്ചിമ ബംഗാളിലുമാണ് പരീക്ഷിച്ചത്.
പുതിയ നാല് സവിശേഷതകള്‍ ആപ്ളിക്കേഷനില്‍ ഉള്‍പ്പെടുത്തിയതായി സോഫ്റ്റ്വെയര്‍ എജുക്കേഷന്‍ ആന്‍ഡ് റിസോഴ്സ് കമ്പനി നിര്‍മിച്ച ആപ്ളിക്കേഷന്‍ ടീമിന്‍െറ തലവന്‍ രാമായന്‍ പറഞ്ഞു. വോട്ടര്‍ സ്ളിപ്, ഏറ്റവും അടുത്തുള്ള ബൂത്തിന്‍െറ സ്ഥാനം, ബൂത്തിലേക്കുള്ള വഴി, വാട്സ്ആപ് വഴി പരാതി നല്‍കാനുള്ള സംവിധാനം എന്നിവയാണ് മണിപ്പൂര്‍ ആപ്പില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
