Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരോഗികൾക്ക്​ സഹായമായി...

രോഗികൾക്ക്​ സഹായമായി ആസ്​റ്റർ ആപ്​

text_fields
bookmark_border
രോഗികൾക്ക്​ സഹായമായി ആസ്​റ്റർ ആപ്​
cancel

ന്യൂ​ഡ​ല്‍ഹി: അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ള്‍ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ആ​സ്​​റ്റ​ര്‍ എം​ഡി ഹെ​ല്‍ത്ത് കെ​യ​ർ. ആ​സ്​​റ്റ​ര്‍ എ​മ​ര്‍ജ​ന്‍സി ആ​പ് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​സ്​​റ്റ​ർ എം​ഡി ഹെ​ൽ​ത്ത്​​കെ​യ​ർ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ പു​റ​ത്തി​റ​ക്കി. അ​ടി​യ​ന്ത​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ള്‍ക്ക​രി​കി​ൽ എ​ത്ര​യും​വേ​ഗം പ്രാ​ഥ​മി​ക ചി​കി​ത്സ​യും കു​റ​ഞ്ഞ​സ​മ​യ​ത്തി​നു​ള്ളി​ല്‍ ആം​ബു​ല​ന്‍സും എ​ത്തി​ക്കാ​ന്‍ ഈ ​ആ​പ്പി​ലൂ​ടെ ക​ഴി​യും.

മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ ന​ല്‍കു​ന്ന വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് ആ​സ്​​റ്റ​ര്‍ എം​ഡി ഹെ​ല്‍ത്ത് കെ​യ​റി​​​​െൻറ വ​ള​ൻ​റി​യ​ര്‍മാ​ര്‍ രോ​ഗി​ക​ള്‍ക്ക​ടു​ത്ത് സ​ഹാ​യ​ത്തി​െ​ന​ത്തും.  ഇ​തി​ലൂ​ടെ ആം​ബു​ല​ന്‍സ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കും. രോ​ഗി​ക​ള്‍ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന പു​തി​യ സം​രം​ഭ​ത്തി​ന് രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍ജി ആ​ശം​സ നേ​ർ​ന്നു. രാ​ഷ്​​ട്ര​പ​തി​യെ സ​ന്ദ​ര്‍ശി​ച്ച സം​ഘ​ത്തി​ല്‍ ആ​സ്​​റ്റ​ര്‍ എം​ഡി ഹെ​ല്‍ത്ത്‌​കെ​യ​ര്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​ആ​സാ​ദ് മൂ​പ്പ​നൊ​പ്പം രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, രാ​ഷ്​​ട്ര​പ​തി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി ഡോ. ​വേ​ണു രാ​ജാ​മ​ണി, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പി, ക​ര്‍ണാ​ട​ക മ​ന്ത്രി യു.​ടി. ഖാ​ദ​ർ, മു​ന്‍ മ​ന്ത്രി ഓ​സ്‌​ക​ര്‍ ഫെ​ര്‍ണാ​ണ്ട​സ്, ആ​സാ​ദ് മൂ​പ്പ​​​െൻറ മ​ക​ള്‍ ഡോ. ​സെ​ബ മൂ​പ്പ​ന്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ല്‍ കോ​ഴി​ക്കോ​ട് ല​ഭ്യ​മാ​കു​ന്ന ആ​സ്​​റ്റ​ര്‍ എ​മ​ര്‍ജ​ന്‍സി ആ​പ്​ സേ​വ​നം പി​ന്നീ​ട് ഇ​ന്ത്യ മു​ഴു​വ​നും വ്യാ​പ​ക​മാ​ക്കു​മെ​ന്ന് ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile app
News Summary - mobile app for patients
Next Story