ഇന്ധനവില അറിയാൻ മൊബൈൽ ആപ്പും എസ്.എം.എസും
text_fieldsന്യൂഡൽഹി: ഇന്ധനവിലയിൽ ദിനേനയുണ്ടാകുന്ന വ്യതിയാനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ മൊബൈൽ ആപ്പും എസ്.എം.എസ് സംവിധാനവുമായി ഇന്ത്യൻ ഒായിൽ കോർപറേഷൻ. പെട്രോൾ, ഡീസൽ വില 16മുതൽ ദിനംപ്രതി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതിെൻറ പശ്ചാത്തലത്തിലാണിത്.
ഫ്യുവൽ അറ്റ് െഎ.ഒ.സി (Fuel@IOC) എന്ന ആപ് ഡൗൺലോഡ് ചെയ്താൽ ഉപഭോക്താക്കൾക്ക് അതത് പ്രദേശത്തെ വില അറിയാം. ഒാരോ പെട്രോൾ പമ്പിലും അവരുടെ ഡീലർ കോഡ് പ്രദർശിപ്പിക്കും. ഇതുപയോഗിച്ച് എസ്.എം.എസ് ചെയ്താലും വില അറിയാം. RSP
എന്നാൽ, പുതിയനീക്കം വ്യാപാരികൾക്ക് ബാധ്യതയാകുമെന്ന് ഒാൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് െഫഡറേഷൻ നേതാക്കൾ പറയുന്നു. ഇതിൽ പ്രതിഷേധിച്ച് 16ന് സമരം നടത്തുമെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
