മന്ത്രവാദിനിയെന്ന് ആരോപിച്ച് സ്ത്രീയെ നാട്ടുകാർ തല്ലിക്കൊന്നു
text_fieldsജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ മന്ത്രവാദിനിയെന്നാരോപിച്ച് 40കാരിയായ സ്ത്രീയെ നാട്ടുകാർ മകെൻറ മുന്നിലിട്ട് തല്ലിക്കൊന്നു. അജ്മീറിലെ കെക്രി ഗ്രാമത്തിലാണ് സംഭവം. ഭർത്താവ് മരിച്ച സ്ത്രീ 15കാരനായ മകൻ രാഹുലിനോടൊപ്പം ആഗസ്ത് രണ്ടിന് ൈവകീട്ട് പുറത്തിറങ്ങിയതായിരുന്നു. കഴിഞ്ഞ മാസമാണ് അവരുടെ ഭർത്താവ് അസുഖത്തെ തുടർന്ന് മരിച്ചത്. അമ്മയും മകനും നടക്കുന്നതിനിടെ ഇവരുടെ ബന്ധുവായ പെൺകുട്ടിയും സുഹൃത്തും പെെട്ടന്ന് ഇവരെ തടഞ്ഞു നിർത്തി.
ഇരുവരും പ്രത്യേക തരത്തിൽ പെരുമാറുകയും അജ്ഞാത ശക്തി തങ്ങളുടെ ശരീരത്തിൽ കയറിയെന്ന് അവകാശപ്പെടുകയും ചെയ്തുവെന്ന് രാഹുൽ പറയുന്നു. അതിനു ശേഷം പെൺകുട്ടികൾ തെൻറ അമ്മ മന്ത്രവാദിനിയാണെന്ന് ആരോപിക്കുകയും ചെയ്തു. എന്നിട്ട് അമ്മയുടെ മുടി പിടിച്ചു വലിക്കാനും അടിക്കാനും തുടങ്ങി. ആ സമയം ഒരു കൂട്ടം ജനങ്ങൾ തടിച്ചു കൂടി.
ചിലർ സമീപത്തെ വയലുകളിൽ നിന്ന് മനുഷ്യ വിസർജ്യം കൊണ്ടു വന്ന് അമ്മയെ നിർബന്ധിച്ച് കഴിപ്പിച്ചുവെന്നും മലിനജലം കുടിപ്പിച്ചുവെന്നും രാഹുൽ ആരോപിച്ചു. തെൻറ അപേക്ഷകൾ ചെവികൊള്ളാതെ ജനക്കൂട്ടം അമ്മയെ വിവസ്ത്രയാക്കിയെന്നും രാഹുൽ പറയുന്നു. തുടർന്ന് കരികൊണ്ടുവന്ന് കൈയിലും ശരീരഭാഗങ്ങളിലും വച്ച് തീയിട്ടു. ഇൗ ക്രൂരതക്ക് ശേഷം ഒരു ദിവസം കഴിഞ്ഞ് അവർ മരിച്ചു.
അതിനെ തുടർന്ന് നാട്ടുക്കൂട്ടം വിളിച്ചു കൂട്ടി പരിഹാസ നാടകവും അരങ്ങേറി. പാപത്തിെൻറ കറ പുഷ്കർ തടാകത്തിൽ കഴുകണെമന്നു പറഞ്ഞ് നാമമാത്ര പിഴയടപ്പിച്ച് കൊലപാതകികളെ നാട്ടുക്കൂട്ടം വെറുതെ വിട്ടു.
പ്രശ്നങ്ങളുടെ തുടക്കക്കാരികളായ പെൺകുട്ടികളെ തടാകത്തിൽ മുക്കി പാപം കഴുകി കളഞ്ഞുവെന്നും പറഞ്ഞു. ഇരുവരിൽ നിന്നും 2500 രൂപ പിഴ ഇൗടാക്കുകയും ചെയ്തു. ആരും പൊലീസിൽ പരാതി നൽകരുതെന്ന താക്കീതും നാട്ടുക്കൂട്ടം മുന്നോട്ടുവെച്ചുവെന്ന് മരിച്ച സ്ത്രീയുടെ മകൻ പറയുന്നു. സ്ത്രീയുടെ കൊലപാതകികളുടെ കുടുംബം രാഹുലിെൻറ സംരക്ഷണം ഏറ്റെടുക്കണമെന്നും നാട്ടുക്കൂട്ടം വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
