കർണാടകയിൽ ബീഫ് കടത്ത് ആരോപിച്ച് ലോറി കത്തിച്ചു; ഡ്രൈവറെ ക്രൂരമായി മർദിച്ചു
text_fieldsബംഗളൂരു: കർണാടകയിൽ ബീഫ് കടത്ത് ആരോപിച്ച് ലോറി കത്തിച്ചു. ബെലഗാവിയിലെ അയിൻപൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉഗർ-അയിൻപൂർ ഹൈവേയിൽ ശ്രീ സിദ്ധേശ്വർ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സംഘപരിവാർ പ്രവർത്തകർ ലോറി തടഞ്ഞത്. തുടർന്ന് ഇവർ ലോറി പരിശോധിക്കുകയും ബീഫ് കണ്ടെത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. തെലങ്കാനയിൽ നിന്നാണ് ബീഫെത്തിയതെന്നാണ് വിവരം. തുടർന്ന് ആൾക്കൂട്ടം ലോറി അഗ്നിക്കിരയാക്കുകയായിരുന്നു.
സംഭവം നടന്നതിന് പിന്നാലെ എസ്.ഐ രാഘവേന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലതെതത്തി. എസ്.പി ഭീംശങ്കറും സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ പൊലീസ് എടുത്തിട്ടുണ്ട്. ഇതിലൊന്ന് പശുഹത്യ നടത്തിയതുമായി ബന്ധപ്പെട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു കേസ് ഭാരതീയ ന്യായ് സംഹിത പ്രകാരമാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷണം, എസ്.സി & എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

