ബീഫ് ഉണ്ടെന്ന് ആരോപണം: നിയന്ത്രണം വിട്ട് മറിഞ്ഞ ട്രക്ക് ജനക്കൂട്ടം കത്തിച്ചു
text_fieldsബെർഹാംപൂർ(ഒഡീഷ): ബീഫ് ഉണ്ടെന്നാരോപിച്ച് ബെർഹാംപൂരിെല ദേശീയ പാതയിൽ ട്രക്ക് ജനക്കൂട്ടം കത്തിച്ചു. ബെർഹാംപൂരിെല ഗൊലന്തരക്ക് സമീപമാണ് സംഭവം. നിയന്ത്രണം വിട്ട് മറിഞ്ഞു വീണ ട്രക്കാണ് കത്തിച്ചത്. ജനക്കൂട്ടം അക്രമം തുടങ്ങിയപ്പോൾ ട്രക്കിെൻറ ഡ്രൈവറും ക്ലീനറും ഒാടി രക്ഷെപ്പട്ടു.
ബീഹാറിൽ നിന്ന് മുംൈബയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ദേശീയ പാതയിൽ മറിയുകയായിരുന്നു. മറിഞ്ഞ ട്രക്കിൽ നിന്ന് വീണ പാക്കറ്റിൽ ബീഫാെണന്ന് ആരോപിച്ചാണ് ജനക്കൂട്ടം ട്രക്ക് കത്തിച്ചതെന്ന് പൊലീസ് പറയുന്നു.
ഡ്രൈവറെയും ക്ലീനറെയും ഉടൻ അറ്സറ്റ് ചെയ്യണമെന്നാവശ്യെപ്പട്ട് ജനം ദേശീയപാത ഉപരോധിച്ചു. െപാലീസ് സ്ഥലത്തെത്തി ട്രക്കിെല പാക്കറ്റുകളിൽ ബീഫാണോ എന്ന് പരിശോധിക്കാമെന്ന് അറിയിച്ച് ചില പാക്കറ്റുകൾ കസ്റ്റഡിയിലെടുത്തു. തുടർന്നാണ് ജനം പിരിഞ്ഞു പോയതെന്ന് പൊലീസ് പറഞ്ഞു.
