ത്രിപുരയിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
text_fieldsഅഗർത്തല: ത്രിപുരയിലെ സിപാഹിജാല ജില്ലയിൽ പശക്കടത്തുകാരനെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന സോനാമുറയിൽ പ്രദേശവാസികൾ പിടികൂടിയ മാതിൻ മിയാ എന്ന 29കാരനാണ് ക്രൂരമർദനത്തിനിരയായി മരിച്ചത്.
രണ്ടു പശുക്കളുമായി പ്രദേശവാസികളാണ് മാതിനെ പിടികൂടിയതെന്ന് സോനാമുറ പൊലീസ് പറഞ്ഞു. ഓടിക്കൂടിയവർ അടിച്ച് അവശനാക്കിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാതിെൻറ പിതാവ് ശഫീഖ് മിയായുടെ പരാതിയിൽ രണ്ടു പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, തെൻറ വീട്ടിൽനിന്ന് പശുക്കൾ മോഷണം പോയതായി പ്രദേശവാസിയുടെ പരാതിയുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
