ഇന്ത്യയിലെ തല്ലിക്കൊല്ലലിന്റെ വിശദാംശങ്ങൾ തേടി യു.എൻ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ സംഘ്പരിവാർ മനുഷ്യരെ തല്ലിക്കൊല്ലുന്നതിനെതിരെ സമർപ്പിച്ച റ ിപ്പോർട്ട് സ്വീകരിച്ച െഎക്യരാഷ്ട്ര സഭ ഝാർഖണ്ഡിൽ തബ്രീസിനെ തല്ലിക്കൊന്ന സംഭ വത്തിെൻറ വിശദാംശങ്ങൾ തേടി. ഗുജറാത്തിലെ മനുഷ്യാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ െഎക ്യരാഷ്ട്ര സഭക്ക് സമർപ്പിച്ച പരാതി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിെൻറ അടിസ്ഥാന ത്തിലാണ് നടപടി.
ഇന്ത്യയിലെ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും മോദി സർക്കാറിെൻറ നിയന്ത്രണത്തിലാകുകയും രാജ്യത്ത് നീതി ലഭിക്കില്ലെന്ന വിശ്വാസം ഉടലെടുക്കുകയും ചെയ്യുമ്പോൾ ഇനിയുമാരെയും കാത്തുനിൽക്കുന്നതിലർഥമില്ലെന്ന് വ്യക്തമാക്കിയാണ് ഝാർഖണ്ഡിൽ തബ്രീസ് അൻസാരിയെ തല്ലിക്കൊന്നതിനെതിരായ പരാതി ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള യു.എൻ പ്രത്യേക പ്രതിനിധിക്ക് സാകേത് സമർപ്പിച്ചത്. അന്വേഷണത്തിന് ആവശ്യമായ വിശദാംശങ്ങൾ സമർപ്പിക്കാൻ െഎക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഇന്ത്യൻ സർക്കാറിന് അയക്കുന്ന കത്തിൽ തബ്രീസ് അൻസാരിയുടെ പേര് പരാമർശിക്കുന്നതിന് കുടുംബത്തിെൻറ അനുമതി തേടുകയും ചെയ്തു.
സംഘ്പരിവാർ തല്ലിക്കൊല്ലുന്നത് തുടരുകയും ബി.ജെ.പി സർക്കാർ അതിന് മൗനാനുവാദം നൽകുകയും ചെയ്യുന്നത് തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. തബ്രീസ് അൻസാരിയെ തല്ലിക്കൊന്ന സംഭവം സവിസ്തരം പ്രതിപാദിച്ച റിപ്പോർട്ടിൽ പൊലീസിനും ഭരണകൂടത്തിനും കൊലയിലെ പങ്കാളിത്തവും വിവരിച്ചിട്ടുണ്ട്. ഇൗ റിപ്പോർട്ടിെൻറ പകർപ്പ് ജനീവയിലെ ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടനക്കും സാകേത് അയച്ചുകൊടുത്തിരുന്നു.
കൊലകളോട് അനുകൂല സമീപനം സ്വീകരിച്ച് കേന്ദ്രമന്ത്രിമാർ പോലും പ്രതികൾക്ക് ഹാരമണിയിക്കുകയാണെന്ന് സാകേത് വ്യക്തമാക്കി. തബ്രീസിനെ തല്ലിക്കൊന്ന പപ്പു മണ്ഡൽ ബി.ജെ.പി പ്രവർത്തകനാണ്. രാജ്യത്തെ നിയമവാഴ്ചയെ മാനിക്കാൻ ബി.ജെ.പി സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ അന്തർദേശീയ വേദികൾക്ക് മുമ്പിൽ മറുപടി പറയാൻ അവരെ നിർബന്ധമായും ബാധ്യസ്ഥമാക്കുകയല്ലാതെ വഴിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ സർക്കാർ ഭൂമി കൈവശപ്പെടുത്തിയതിനെതിരെ സാകേത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
