Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ പൊലീസും...

യു.പിയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം; കല്ലേറ്, അറസ്റ്റ്

text_fields
bookmark_border
യു.പിയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം; കല്ലേറ്, അറസ്റ്റ്
cancel

ലഖ്നോ: ഉത്തർ പ്രദേശിലെ കക്രലയിൽ പ്രദേശവാസികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാർ പൊലീസിനുനേരെ കല്ലേറുനടത്തി.

രാത്രി നടക്കുന്ന പതിവ് പരിശോധനക്കിടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പട്രോളിങ്ങിനിടെ പൊലീസ് തടഞ്ഞുവെച്ച് പരിശോധിച്ചത് ഇഷ്ടപ്പെടാതിരുന്ന ​പ്രദേശവാസി ആളുകളെയും കൂട്ടി വന്ന് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് ആരോപിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ കണ്ടെത്താൻ ശ്രമിക്കുമെന്ന് പൊലീസ് പറഞ്ഞു.

പതിവ് വാഹന പരിശോധനക്കായി വാഹനം തടഞ്ഞു നിർത്തിയത് ഇഷ്ടപ്പെടാത്തയാളുടെ പ്രതിഷേധം രൂക്ഷമായതോടെ സംഘർഷമുടലെടുക്കുകയായിരുന്നു. പൊലീസ് പരിശോധനക്കിരയായ പ്രദേശവാസി സ്ത്രീകൾ ഉൾപ്പെടയുള്ള വീട്ടുകാരെ വിളിച്ചുകൂട്ടിക്കൊണ്ടുവന്ന് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. സമരം അവസാനിപ്പിക്കാർ പൊലീസ് ആവശ്യപ്പെട്ടപ്പോൾ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞുവെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു.

ജനക്കൂട്ടത്തെ ഒഴിവാക്കാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നുവെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഘർഷത്തിൽ ആറ് പൊലീസുകാർക്ക് പരിക്കേറ്റു. ചില വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. സംഘർഷത്തെ തുടർന്ന് പ്രദേശത്തു നിന്ന് നിരവധി ആളുകൾ രാത്രി തന്നെ വീടും പൂട്ടി ഒഴിഞ്ഞുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mob Clashes
News Summary - Mob Clashes With Cops, Throws Stones In UP's Badaun
Next Story