Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പശുവിെൻറ ജഡം; യു.പിയിൽ ജനക്കൂട്ടം ഗ്രാമം ആക്രമിച്ചു
text_fieldsbookmark_border
ലഖ്നോ: പശുവിെൻറ ജഡം കുളത്തിൽ കണ്ടതിനെ തുടർന്ന് ക്ഷുഭിതരായ ജനക്കൂട്ടം ഗ്രാമം ആക്രമിച്ചു. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹ്റിലാണ് സംഭവം. ഗ്രാമത്തിലുള്ളവർ പശുവിനെ കൊന്നെന്നാരോപിച്ച് ഹിന്ദു യുവവാഹിനിയുടെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ന്യൂനപക്ഷ സമുദായത്തിൽപെട്ടവരെ വ്യാപകമായി ആക്രമിച്ച സംഘം, നൂറുകണക്കിന് വീടുകളും രണ്ട് ആരാധനാലയങ്ങളും തകർത്തു. വീടുകൾ കൊള്ളയടിച്ചു. സംഭവത്തെ തുടർന്ന് നിരവധി ഗ്രാമവാസികൾ വീടുപേക്ഷിച്ച് രക്ഷപ്പെട്ടു.
പിന്നീട് പൊലീസ് സ്ഥലത്തെത്തുകയും ഏഴ് സ്റ്റേഷനുകളിൽനിന്നുള്ള പൊലീസുകാർക്ക് പുറമെ പി.എ.സിയുടെ ഒരു ബറ്റാലിയനെയും വിന്യസിച്ചു. കേസ് രജിസ്റ്റർ ചെയ്തു. പശുവിെൻറ ജഡം പോസ്റ്റ്മോർട്ടം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
