Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ ആൾക്കൂട്ട...

അസമിൽ ആൾക്കൂട്ട ആക്രമണം; യുവാവ്​ കൊല്ല​െപ്പട്ടു

text_fields
bookmark_border
അസമിൽ ആൾക്കൂട്ട ആക്രമണം; യുവാവ്​ കൊല്ല​െപ്പട്ടു
cancel

ജോർഹട്ട്​: അസമിലെ ജോർഹട്ട്​ ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ്​ മരിച്ചു. 23 കാരനായ ദേബാശിഷ്​ ​ഗൊഗോയ്​ ആണ്​ മരിച്ചത്​.​ സുഹൃത്ത്​ ആദിത്യ ദാസി​െന ഗുരുതര പരിക്കുക​ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഗബോരു പാർബട്ടിലെ പ്രശസ്​തമായ വിനോദ സഞ്ചാരകേന്ദ്രം സന്ദർശിച്ച്​ മടങ്ങി വരികയായിരുന്നു ഇരുവരും. ദേബാശിഷ്​ ഗൊഗോയും ആദിത്യദാസും സഞ്ചരിച്ചിരുന്ന സ്​കൂട്ടർ മരിയാനി നഗരത്തിന്​ സമീപത്തുവെച്ച്​ രണ്ടു സ്​ത്രീകളുടെ മേൽ തട്ടിയിരുന്നു. സ്​ത്രീകൾക്ക്​ പരിക്കേറ്റിരുന്നില്ല. എന്നാൽ സംഭവം നടന്നതോടെ അമ്പതോളം ആളുകൾ കൂടി സ്​കൂട്ടറിലുണ്ടായിരുന്ന ഇരുവരെയും വളയുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന്​ പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. 

സംഭവമറിഞ്ഞ്​ ദേബാശിഷി​​െൻറ പിതാവും സഹോദരിയും സ്​ഥലത്തെത്തി ആൾക്കൂട്ടത്തി​േ​നാട്​ സംസാരിച്ചെങ്കിലും ഇരുവരെയും ​വെറുതെവിടാൻ ആൾക്കൂട്ടം തയാറായില്ല. പിന്നീട്​ ആൾക്കൂട്ടം ആക്രമം അവസാനിപ്പിച്ചതോടെ ഇരുവരെയും ദേബാശിഷി​െൻറ  ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തും മുന്നേ ദേബാശിഷ്​​​ മരിച്ചു. സംഭവത്തിൽ നാലുപേരെ അറസ്​റ്റ്​ ചെയ്​തതായും ​കേസ്​ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ്​ അറിയിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamcrime newsmob attackmalayalam newsindia news
News Summary - Mob Attacked Two Young Men In Assam Killed One -India news
Next Story