Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപതെരഞ്ഞെടുപ്പ്​:...

ഉപതെരഞ്ഞെടുപ്പ്​: ബംഗാളിൽ മൂന്നു സീറ്റുകളും തൃണമൂലിന്​

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പ്​: ബംഗാളിൽ മൂന്നു സീറ്റുകളും തൃണമൂലിന്​
cancel

കൊൽക്കത്ത/ഡ​റാഡൂൺ: ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി, കോൺഗ്രസ്​ സീറ്റുകൾ പിടിച്ചും സ്വന്തം സീറ്റ്​ വൻ ഭൂരിപക്ഷത്തി ൽ ജയിച്ചും പശ്ചിമബംഗാളിൽ അപ്രമാദിത്വം ഉറപ്പിച്ച്​ തൃണമൂൽ കോൺഗ്രസ്​. കരീംപുർ, ഖരഗ്​പുർ സദർ, കാളിയഗഞ്ച്​ മണ്ഡല ങ്ങളാണ്​ തൃണമൂലിനൊപ്പം നിന്നത്​. ഉത്തരാഖണ്ഡിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന ഏക മണ്ഡലമായ പി​േതാറഗഢ്​ ബി.ജെ.പി നിലനി ർത്തി.

ബംഗാളിലെ കരീംപുരിൽ ബി.ജെ.പി സംസ്​ഥാന ഉപാധ്യക്ഷൻ ജയ്​പ്രകാശ്​ മജുംദാർ,​ ​തൃണമൂൽ സ്​ഥാനാർഥി ബിമലേന ്ദു സിൻഹ റോയിക്കു മുന്നിൽ​ 23,910 വോട്ടിന്​ മുട്ടുമടക്കി​​. ബി.ജെ.പി അധ്യക്ഷൻ ദിലീപ്​ ഘോഷ്​ പാർലമ​െൻറംഗമായതിനെ തുടർന്ന്​ ഒഴിവുവന്ന ഖരഗ്​പുർ സദർ മണ്ഡലം വൻ ഭൂരിപക്ഷത്തിലാണ്​​ തൃണമൂൽ പിടിച്ചെടുത്തത്​. ഇവിടെ ബി.ജെ.പി സ്​ഥാനാർഥി പ്രേംചന്ദ്ര ഝാക്കെതിരെ തൃണമൂലി​​െൻറ പ്രദീപ്​ സർക്കാർ ജയിച്ചത്​ 20,853 വോട്ടിനാണ്​​. ബി.ജെ.പിയും ​തൃണമൂലും തമ്മിൽ കടുത്ത പോരാട്ടം നടന്ന കാളിയഗഞ്ചിൽ തപൻദേവ്​ സിൻഹ, ബി.ജെ.പിയുടെ കമൽ ചന്ദ്ര സർക്കാറിനെ 2,418 വോട്ടിന് വീഴ്​ത്തി​. ഈ മണ്ഡലം കോൺഗ്രസി​​െൻറ സിറ്റിങ്​ സീറ്റായിരുന്നു​. കാളിയഗഞ്ചിൽ കോൺഗ്രസി​​െൻറ പ്രമദ്​ നാഥ്​ റോയി മരിച്ചതിനെ തുടർന്നാണ്​ തെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​.

തൃണമൂൽ തീപ്പൊരി പ്രഭാഷക മഹുവ മൊയ്​ത്രയായിരുന്നു കരീംനഗർ എം.എൽ.എ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഇവർ നാദിയ മണ്ഡലത്തിൽനിന്ന്​ ജയിച്ച്​ പാർലമ​െൻറിലെത്തിയിരുന്നു. ദേശീയ പൗരത്വപ്പട്ടികയുൾപ്പെടെ വിഷയമാവുകയും കടുത്ത ധ്രുവീകരണത്തിന്​ ബി.ജെ.പി ശ്രമംനടത്തുകയും ചെയ്​തിട്ടും തകർപ്പൻ വിജയം നേടാനായതി​​െൻറ ആഘോഷത്തിലാണ്​ മുഖ്യമന്ത്രി മമത ബാനർജി. ഉത്തരാഖണ്ഡിൽ പ്രകാശ്​ പന്തി​​െൻറ മരണത്തെത്തുടർന്ന്​ ഒഴിവുവന്ന പിതോറഗഢ്​ ​മണ്ഡലത്തിൽ ഭാര്യ ചന്ദ്ര പന്ത്​ 3,267ലേറെ വോട്ടിന്​ ജയിച്ചു. സഹതാപതരംഗത്തിലും കടുത്ത പോരാട്ടം കാഴ്​ചവെച്ച കോൺഗ്രസ്​ രണ്ടാമതായി.


ഉപതെരഞ്ഞെടുപ്പ് ജയം ബി.ജെ.പി ധാർഷ്ട്യത്തിനേറ്റ തിരിച്ചടി -മമത
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ്​ വിജയം ബി.ജെ.പിയുടെ അധികാര ധാർഷ്​ട്യത്തിനേറ്റ തിരിച്ചടിയാണെന്ന്​ മുഖ്യമന്ത്രി മമത ബാനർജി. മതേതരത്വത്തിനും ഐക്യത്തിനും അനുകൂലവും ദേശീയ പൗരത്വ രജിസ്​റ്ററിനെതിരെയുമാണ്​ വിധി. സംസ്​ഥാനത്തെ ജനങ്ങളെ അപമാനിച്ചതിനുള്ള തിരിച്ചടിയാണിത്​. ഈ വിജയം പശ്ചിമ ബംഗാൾ ജനതക്ക്​ സമർപ്പിക്കുന്നു.

പൗരന്മാരെ അഭയാർഥികളാക്കി തടവുകേന്ദ്രങ്ങളിലേക്കയക്കാൻ​ ശ്രമിക്കുന്ന ബി.ജെ.പിയെ ജനം തിരസ്​കരിച്ചു. രാജ്യത്തി​​െൻറ വികസനത്തിലോ തൊഴിൽ സൃഷ്​ടിക്കുന്നതിലോ അവർക്ക്​ താൽപര്യമില്ല. മതത്തി​​െൻറ പേരിൽ ജനങ്ങളെ വിഭജിക്കുന്നതിലാണ്​ കൂടുതൽ താൽപര്യം. മഹാരാഷ്​ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകൾ ബി.ജെ.പിക്കെതിരായ ജനരോഷമാണ്​ പ്രതിഫലിപ്പിക്കുന്നത്​. അവരുടെ കൗണ്ട്​ഡൗൺ തുടങ്ങിയിരിക്കുന്നുവെന്നും മമത പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCmamatha banarjimalayalam newsindia news
News Summary - Mmatha banarji statement-India news
Next Story