കർണാടക: എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി
text_fieldsബംഗളൂരു: കർണാടക നിയമസഭ വിധാൻ സൗധയിൽ എം.എൽ.എമാരുെട സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. അംഗങ്ങൾ വന്ദേമാതരം ചൊല്ലി സഭാ നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ് യെദിയുരപ്പയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിറകെ, കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ തുടരുന്നു. എന്നാൽ കോൺഗ്രസിെൻറ രണ്ട്എം.എൽ.എമാർ സത്യപ്രതിജ്ഞക്കെത്തിയിട്ടില്ല. ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീൽ എന്നിവരാണ് ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.
സമാധാനപരമായി വിശ്വാസവോട്ട് നടത്താൻ കർണാടക നിയമ സഭ വിധാൻ സൗധയിൽ 200 ഒാളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രൊടെം സ്പീക്കർ കെ.ജി ബൊപ്പയ്യ സഭാധ്യക്ഷ സ്ഥാനത്തിരുന്ന് നടപടികൾ നിയന്ത്രിച്ചു. സിദ്ധരാമയ്യ, രാമലിംഗ റെഡ്ഢി തുടങ്ങി കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പി എം.എൽ.എമാരും വിധാൻ സൗധയിൽ ഹാജരായിട്ടുണ്ട്. നിയമസഭക്ക് മുന്നിൽ ശക്തമായ പൊലീസ് കാവലുണ്ട്. പാർട്ടി പ്രവർത്തകരെ നിയമസഭാ പരിസരത്തേക്ക് പോലും കടത്തിവിടാതിരിക്കാൻ വേണ്ട എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്.
ഇരുമുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നിയമസഭയിൽ വിശ്വാസവോട്ട് നേടുമെന്നതിൽ നൂറു ശതമാനം ഉറപ്പെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രതികരിച്ചു. നാലുമണിക്ക് ശേഷം ആഘോഷിക്കാൻ തയാറെടുക്കാൻ പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കേന്ദ്ര സർക്കാർ തടവിലാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ച എം.എൽ.എ ആനന്ദ് സിങ് വൈകീട്ട് നാലിന് വിശ്വാസവോട്ടിന് പെങ്കടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. അദ്ദേഹം ഇപ്പോൾ തങ്ങളോടൊപ്പമില്ല. എന്നാൽ നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. നാലിന് വിശ്വാസവോട്ടിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വോട്ടുചെയ്യുമെന്നും കോൺഗ്രസ് നേതാവ് രാഗലിംഗ റെഡ്ഢി പറഞ്ഞു. അതിനിടെ, രണ്ട് െജ.ഡി.എസ് എം.എൽ.എമാർ കൂറുമാറി ബി.ജെ.പിയിൽ ചേർന്നതായി എച്ച്.ഡി കുമാരസ്വാമി സ്ഥീരീകരിച്ചു.
അതിനിടെ ലോക് സഭാ എം.പിമാരായിരുന്ന ബി. ശ്രീരാമലു, ബി.എസ് െയദിയുരപ്പ എന്നിവർ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ എം.പി സ്ഥാനം രാജിവെച്ചു. രാജി സ്പീക്കർ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
