കേടായ വോട്ടിങ് മെഷീൻ എറിഞ്ഞുടച്ചു; സ്ഥാനാർഥി അറസ്റ്റിൽ
text_fieldsഅമരാവതി: വോട്ട് ചെയ്യാനെത്തിയ സ്ഥാനാർഥി ഇലക്ട്രോണിക് വോട്ടിങ് മെഷിൻ പ്രവർത്തിക്കുന്നില്ലെന്ന് ആ രോപിച്ച് എറിഞ്ഞുടച്ചു. ആന്ധ്ര പ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ഗൂട്ടി ബൂത്തിലാണ് സംഭവം.
ജനസേനയുടെ എം.എൽ. എ സ്ഥാനാർഥി മധുസൂദൻ ഗുപ്തയാണ് വോട്ടിങ് മെഷീൻ നിലത്തെറിഞ്ഞത്. വോട്ട് ചെയ്യാനെത്തിയപ്പോൾ മെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച ഗുപ്ത മാധ്യമപ്രവർത്തകരെ പോൾ ബൂത്തിലേക്ക് വിളിച്ചു വരുത്തി മെഷീൻ നിലത്തെറിയുകയായിരുന്നു. തുടർന്ന് പൊലീസ് ഗുപ്തയെ അറസ്റ്റ് ചെയ്തു നീക്കി.
ആന്ധ്രയിൽ ഒന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 175 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ആന്ധ്രയെ കൂടാതെ സിക്കിം, ഒഡിഷ, അണുണാചൽ പ്രദേശ് എന്നിവിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.
#WATCH Jana Sena MLA candidate Madhusudhan Gupta smashes an Electronic Voting Machine (EVM) at a polling booth in Gooty, in Anantapur district. He has been arrested by police. #AndhraPradesh pic.twitter.com/VoAFNdA6Jo
— ANI (@ANI) April 11, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
