ഒരിക്കൽ കൂടി അപ്പാ എന്നു വിളിച്ചോെട്ട...
text_fieldsചെന്നൈ: എെൻറ നേതാവേ... ഒരിക്കൽകൂടി ഞാൻ അപ്പാ എന്ന് വിളിച്ചോെട്ട.. കരുണാനിധിയുടെ വിയോഗത്തിൽ തേങ്ങുന്ന മനസ്സുമായി മകനും ഡി.എം.കെ വർക്കിങ് പ്രസിഡൻറുമായ എം.കെ. സ്റ്റാലിൻ കുറിച്ച വരികളാണിത്. പിതാവിെൻറ സ്മരണകൾക്കു മുമ്പിലുള്ള ശ്രദ്ധാഞ്ജലിയായിരുന്നു സ്റ്റാലിെൻറ കവിത. കരുണാനിധിയുടെ മരണത്തിലൂടെ തനിക്കുണ്ടായ വ്യക്തിപരമായ നഷ്ടങ്ങളെ പ്രതിഫലിക്കുന്നതായിരുന്നു ആ വരികൾ.
‘‘അപ്പാ. അപ്പാ എന്നു വിളിച്ചതിനേക്കാളേറെ ഞാൻ തലൈവരേ, തലൈവരേ എന്നായിരുന്നു വിളിച്ചത്. എെൻറ നേതാവേ... ഒരിക്കൽകൂടി ഞാൻ അപ്പാ എന്ന് വിളിച്ചോെട്ട.? ’’ എന്നു തുടങ്ങി ഏറെ ൈവകാരികത നിറഞ്ഞതായിരുന്നു കവിതയിലെ വരികൾ. കലൈജ്ഞറുടെ മരണം സംഭവിച്ച ചൊവ്വാഴ്ച അർധരാത്രി 12.17നാണ് സ്റ്റാലിൻ സ്വന്തം കൈപ്പടയിെലഴുതിയ കവിത ട്വീറ്റ് ചെയ്തത്.
''ഒയ്‌വു എടുക്കാമൽ ഉഴൈത്തവൻ, ഇതോ ഒയ്‌വു എടുത്തു കൊണ്ടു ഇരുക്കിറേന്‍'' (വിശ്രമമില്ലാതെ ജോലി ചെയ്തിരുന്നയാൾ ഇവിടെ വിശ്രമിക്കുന്നു..) മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് കരുണാനിധി പറഞ്ഞ ഇൗ വാക്കുകൾ സ്റ്റാലിൻ ഒാർത്തെടുത്തു. കരുണാനിധിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തിനു മാത്രമല്ല, കുടുംബത്തിലുണ്ടാക്കിയ വിടവും നികത്താനാവാത്തതാണ്.
കരുണാനിധിയുടെ ഇളയ മകളായ കനിമൊഴിയെയാണ് അദ്ദേഹത്തിെൻറ സാഹിത്യപരവും സാംസ്കാരികപരവുമായ പിന്തുടർച്ചക്കാരിയായി കാണുന്നത്. തെൻറ രാഷ്ട്രീയ പിന്തുടർച്ചാവകാശിയായി സ്റ്റാലിനെ കരുണാനിധി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ஒரே ஒருமுறை இப்போதாவது ‘அப்பா’ என அழைத்து கொள்ளட்டுமா ‘தலைவரே’! pic.twitter.com/HWyMPkSmLj
— M.K.Stalin (@mkstalin) August 7, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
