കോവിഡ് ആശ്വാസമായി 4000 രൂപ, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; ഉത്തരവുകളില്‍ ഒപ്പിട്ട് സ്റ്റാലിന്‍
text_fieldsചെന്നൈ: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പലതും നടപ്പാക്കാനുള്ള ഉത്തരവുകളില്‍ ഒപ്പിവെച്ചു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് 4000 രൂപ നല്‍കുന്ന ഉത്തരവ് ഇതിലൊന്നാണ്.
ആദ്യ ഗഡുവായി 2000 രൂപ ഈ മാസം തന്നെ നല്‍കും. 4,153.39 കോടിയാണ് പദ്ധതിയുടെ ചെലവ്. 2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
കൂടാതെ, നാളെ മുതല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്ര, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഡുള്ളവരുടെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന്‍ പാലിന് മൂന്ന് രൂപ കുറക്കല്‍ തുടങ്ങിയവയാണ് മുഖ്യമന്ത്രി ഒപ്പുവെച്ച മറ്റു പദ്ധതികള്‍.
ഇന്ന് രാവിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായത്.
സത്യപ്രതിജ്ഞ ചടങ്ങില്‍ പി. ചിദംബരം, മുന്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റാലിനെ കൂടാതെ 34 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

