Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബി.ജെ.പി തമിഴ്​ സംസ്​കാരത്തിെൻറയും ദേശീയ ഐക്യത്തിെൻറയും ശത്രു; നഡ്ഡക്ക്​ മറുപടിയുമായി സ്​റ്റാലിൻ
cancel
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി തമിഴ്​...

ബി.ജെ.പി തമിഴ്​ സംസ്​കാരത്തിെൻറയും ദേശീയ ഐക്യത്തിെൻറയും ശത്രു; നഡ്ഡക്ക്​ മറുപടിയുമായി സ്​റ്റാലിൻ

text_fields
bookmark_border

ചെ​െന്നെ: തമിഴ്​നാട്​ രാജ്യദ്രോഹികളുടെ അഭയകേന്ദ്രമാണെന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ പ്രസ്​താവനക്ക്​ മറുപടിയുമായി ഡി.എം.കെ അധ്യക്ഷൻ​ എം.കെ സ്​റ്റാലിൻ.

'ബി.ജെ.പി തമിഴ്​ സംസ്​കാരത്തിെൻറയും ദേശീയ ഐക്യത്തിെൻറയും ശത്രുവാണ്​. ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി അടിയന്തരാവസ്ഥക്കെതിരായി പോരാടിയവരാണ്​. പക്ഷേ ബി.ജെ.പി ഇന്ത്യയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയലേക്ക്​ തള്ളിവിട്ടിരിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കവരുകയും രാജ്യത്തിെൻറ ബഹുസ്വരത ഭീഷണിയിലാക്കുകയും ചെയ്​തിരിക്കുന്നു' -സ്​റ്റാലിൻ പറഞ്ഞു.

ബി.ജെ.പി തമിഴ്​നാട്​ എക്​സിക്യൂട്ടീവ്​ കമ്മിറ്റി യോഗത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യവേയാണ്​ നഡ്ഡ അഭിപ്രായ പ്രകടനം നടത്തിയത്. സംസ്ഥാന ഭരണകൂടവും ഡി.എം.കെയും രാജ്യതാൽപര്യത്തിന്​ വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക്​ അഭയമൊരുക്കുകയാണെന്നും നഡ്ഡ കൂട്ടിച്ചേർത്തിരുന്നു. ഡി.എം.കെക്കെതിരായ പരാമർശത്തിൽ കൗതുകമില്ലെങ്കിലും ബി.ജെ.പിയുമായി സഹകരിച്ചു പോരുന്ന അണ്ണാ ഡി.എം.കെ സർക്കാറിനെതിരായ പ്രസ്​താവന രാഷ്​ട്രീയ കേന്ദ്രങ്ങളിൽ ആശ്ചര്യമുയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk stalinjp naddadmk-bjp
Next Story