Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിക്ക് എം.കെ. സ്റ്റാലിന്‍ ഇപ്പോഴും പേടിസ്വപ്‌നം -ഉദയനിധി

text_fields
bookmark_border
ബി.ജെ.പിക്ക് എം.കെ. സ്റ്റാലിന്‍ ഇപ്പോഴും പേടിസ്വപ്‌നം -ഉദയനിധി
cancel

ചെന്നൈ: ഫാസിസ്റ്റ് ഭരണകക്ഷിയായ ബി.ജെ.പിക്കും എ.ഐ.എ.ഡി.എം.കെക്കും എം.കെ. സ്റ്റാലിന്‍ ഇപ്പോഴും പേടി സ്വപ്‌നമാണെന്ന് ഡി.എം.കെ യുവജനവിഭാഗ അധ്യക്ഷനും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബി.ജെ.പിക്കെതിരെ നടത്തിയ പ്രസംഗം പരാമര്‍ശിച്ച്, ബി.ജെ.പിക്ക് ഇന്ത്യയില്‍ അധികകാലം വേരുറപ്പിക്കാന്‍ കഴിയില്ലെന്നും ഉദയനിധി അഭിപ്രായപ്പെട്ടു.

തഞ്ചാവൂരില്‍ കല്ലുകുളം, ഈസ്റ്റ് ഗേറ്റ് പ്രദേശങ്ങളില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തിലേറുന്ന സമയത്ത് കോവിഡ് രണ്ടാം തരംഗം ഉച്ചസ്ഥായിലായിരുന്നെന്നും സര്‍ക്കാറിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെ സംസ്ഥാനം അത് മറികടന്നെന്നും ഉദയനിധി പറഞ്ഞു. എട്ട് മാസത്തെ ചുരുങ്ങിയ കാലയളവില്‍ തന്നെ ഡി.എം.കെ സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പലതും പാലിച്ചുകഴിഞ്ഞതായും ഉദയനിധി ചൂണ്ടിക്കാട്ടി.

ലോക്ഡൗണ്‍ സമയത്ത് കുടുംബങ്ങള്‍ക്ക് 4,000 രൂപ സാമ്പത്തിക സഹായം, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, പെട്രോളിന്റെയും പാലിന്റെയും വില കുറയ്ക്കല്‍, വീട്ടുവാതില്‍ക്കല്‍ ചികിത്സാ പദ്ധതി, കാര്‍ഷിക മേഖലയ്ക്ക് ഒരു ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തുടങ്ങിയ പദ്ധതികളെക്കുറിച്ചെല്ലാം അദ്ദേഹം പരാമര്‍ശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MK Stalin remains a nightmare for BJP says Udhayanidhi
Next Story