Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷ എം.എൽ.എമാരെ...

പ്രതിപക്ഷ എം.എൽ.എമാരെ ഉൾപെടുത്തി സ്​റ്റാലിൻ കോവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു

text_fields
bookmark_border
പ്രതിപക്ഷ എം.എൽ.എമാരെ ഉൾപെടുത്തി സ്​റ്റാലിൻ കോവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു
cancel

ചെന്നൈ: പ്രതിപക്ഷ എം.എൽ.എമാരെ ഉൾപെടുത്തി തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ 13 അംഗ കോവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവും മുൻ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കർ അടങ്ങുന്നതാണ്​ ടാസ്​ക്​ഫോഴ്​സ്​. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷൻ.

ഡോ. ഏഴിലൻ (ഡി.എം.കെ), ജി.കെ. മണി (പി.എം.കെ), എ.എം. മണിരത്​നം (കോൺഗ്രസ്​), നഗർ നാഗേന്ദ്രൻ (ബി.ജെ.പി), സൂസൻ തിരുമലൈകുമാർ (എം.ഡി.എം.കെ), എസ്​.എസ്​. ബാലാജി (വി.സി.കെ), ടി. രാമചന്ദ്രൻ (സി.പി.ഐ), ഡോ. ജവഹറുല്ല (എം.എം.കെ), ആർ.​ ഈശ്വരൻ (കെ.എം.ഡി.കെ), ടി. വേൽമുരുകൻ (ടി.വി.കെ), പുവൈ ജഗൻ മൂർത്തി (പി.ബി), നാഗൈ മാലി (സി.പി.എം) എന്നിവരാണ്​ സമിതിയിലെ മറ്റ്​ അംഗങ്ങൾ.

സംസ്​ഥാനത്തെ കോവിഡ്​ സാഹചര്യം വിലയിരു​ത്താൻ കമ്മറ്റി അതാത്​ സമയത്ത്​ യോഗം ചേരും. ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയുമായി കടുത്ത ശത്രുത നിലനിൽക്കുന്ന സംസ്​ഥാനത്ത്​ നിന്ന്​ ഉയർന്ന്​ വന്ന രാഷ്​ട്രീയ ഐക്യത്തിന്​ വലിയ പ്രാധാന്യമാണ്​ ലഭിക്കുന്നത്​.

ഞായറാഴ്ച തമിഴ്​നാട്ടിൽ 33,181 പുതിയ കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 21,317 പേർ രോഗമുക്തി നേടിയപ്പോൾ 311 പേർ മരിച്ചു. 2,18,342 പേരാണ്​ സംസ്​ഥാനത്ത്​ നിലവിൽ ചികിത്സയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadumk stalincovid 19
News Summary - MK Stalin forms 13 member Covid advisory panel with opposition MLAs in Tamil Nadu
Next Story