Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയെന്നത്​ ഹിന്ദി...

ഇന്ത്യയെന്നത്​ ഹിന്ദി സംസാരിക്കുന്നവരുടെ സംസ്ഥാനങ്ങൾ മാത്രമല്ല-സ്​റ്റാലിൻ

text_fields
bookmark_border
mk-stalin
cancel

ചെന്നൈ: ഇന്ത്യയെന്നത്​ ഹിന്ദി സംസാരിക്കുന്ന ചില സംസ്ഥാനങ്ങൾ മാത്രമല്ലെന്ന്​ ഡി.എം.കെ അധ്യക്ഷൻ എം.കെ സ്​റ്റാല ിൻ. കേന്ദ്രത്തി​ലുള്ളൊരു സർക്കാറിന്​ ഒരു സംസ്ഥാനത്തെയും അവഗണിക്കാൻ കഴിയില്ലെന്നും സ്​റ്റാലിൻ പറഞ്ഞു. ലോക് ​സഭ തെരഞ്ഞെടുപ്പിൽ തമിഴ്​നാട്ടിൽ വൻ വിജയം നേടിയതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു സ്​റ്റാലിൻ.

ദേശീയതലത് തിലെ യു.പി.എയുടെ തിരച്ചടി മൂലം തമിഴ്​നാട്ടിലെ തിളക്കമാർന്ന വിജയം കൊണ്ട്​ കാര്യമില്ലാതായെന്ന പ്രവർത്തകരുടെ അഭിപ്രായങ്ങൾക്ക്​ മറുപടി പറയു​കയായിരുന്നു സ്​റ്റാലിൻ. തമിഴ്​നാട്ടിൽ ഇക്കുറി എ.ഐ.എ.ഡി.എം.കെയുമായി ചേർന്നാണ്​ ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്​. എന്നാൽ, കാര്യമായ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക്​ സാധിച്ചിരുന്നില്ല.തുടർന്ന്​ തമിഴ്​നാട്ടിലെ ബി.ജെ.പിയുടെ പരാജയത്തെ വിമർശിച്ച്​ നിരവധി ട്വീറ്റുകൾ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബി.ജെ.പി സർക്കാറിന്​ തമിഴ്​നാടിനെ അവഗണിച്ച്​ മുന്നോട്ട്​ പോകാൻ സാധിക്കില്ലെന്ന വ്യക്​തമായ സൂചന സ്​റ്റാലിൻ നൽകിയത്​.

തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും എം.എൽ.എമാരും കരുണാനിധി സമാധിയിൽ
ചെന്നൈ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡി.എം.കെ ലോക്​സഭാംഗങ്ങളും എം.എൽ.എമാരും കരുണാനിധി സമാധിയിൽ. ശനിയാഴ്​ച രാവിലെ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലിൻ, കനിമൊഴി എന്നിവരുടെ നേതൃത്വത്തിലാണ്​ ഇവർ പ്രകടനമായി മറിന കടൽക്കരയിലെത്തിയത്​. ഇവിടെ അണ്ണാദുരൈ, കരുണാനിധി എന്നിവരുടെ ശവകുടീരങ്ങളിൽ ആദരാഞ്​ജലിയർപ്പിച്ചു. നൂറുക്കണക്കിന്​ പാർട്ടി പ്രവർത്തകരും സ്​ഥലത്തുണ്ടായിരുന്നു.

വൈകീട്ട്​ അഞ്ചിന്​ ഡി.എം.കെ ആസ്​ഥാനമായ അണ്ണാ അറിവാലയത്തിൽ എം.പി- എം.എൽ.എമാരുടെ യോഗം നടന്നു. 23 അംഗങ്ങളുമായി ലോക്​സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് ഡി.എം.കെ. ഇതിൽ നാലു പേർ വിവിധ കക്ഷി പ്രതിനിധികളാണെങ്കിലും ഡി.എം.കെയുടെ ഒൗദ്യോഗിക ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ചവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkMK Stalinmalayalam newsAIADK
News Summary - M.K Stalin on election victory-India news
Next Story