Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൂത്തുക്കുടി: മരണം 13...

തൂത്തുക്കുടി: മരണം 13 ആയി; പ്രതിഷേധിച്ച ​​സ്​റ്റാലിൻ അറസ്​റ്റിൽ

text_fields
bookmark_border
തൂത്തുക്കുടി: മരണം 13 ആയി; പ്രതിഷേധിച്ച ​​സ്​റ്റാലിൻ അറസ്​റ്റിൽ
cancel

ചെന്നൈ: തൂത്തുക്കുടിയിൽ വെടിവെപ്പിൽ 13 പേർ മരിച്ച സംഭവത്തിൽ തമിഴ്​നാട്​ സർക്കാറിനെതിരെ പ്രതിഷേധം ശക്​തമാക്കി ഡി.എം.കെ. എം.കെ സ്​റ്റാലി​​​​െൻറ നേതൃത്വത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഒാഫീസിന്​ മുന്നിലാണ്​ പ്രതി​ഷേധം നടത്തിയത്​.  പിന്നീട്​ സ്​റ്റാലിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. തൂത്തുക്കുടിയിൽ ഇത്രയും പ്രശ്​നങ്ങളുണ്ടായിട്ടും വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി എടപ്പാടി തയാറാവുന്നില്ലെന്ന്​ ഡി.എം.കെ കുറ്റപ്പെടുത്തി. അതിനിടെ നാളെ പ്രതിപക്ഷ കക്ഷികൾ തമിഴ്​നാട്​ ബന്ദിന്​ ആഹ്വാനം ചെയ്​തു.​

വെടിവെപ്പിൽ പരിക്കേറ്റ്​ ചികിൽസയിലായിരുന്നു ഉശിലംപ്പെട്ടി സ്വദേശി ജയറാം ഇന്ന്​ രാവിലെ മരിച്ചിരുന്നു. ഇതോടെയാണ്​ മരണസംഖ്യ 13 ആയത്​. അതിനിടെ പ്രദേശത്ത്​ നിന്ന്​ പൊലീസ്​ 78ഒാളം പേരെ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. ഇവരെ ഇന്ന്​ കോടതിയിൽ ഹാജരാക്കും.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും തമിഴ്​നാട്​ ഡി.ജി.പി ടി.കെ രാജേന്ദ്രനും രാജിവെക്കണമെന്നാണ്​ ഡി.എം.കെ ആവശ്യപ്പെടുന്നത്​. സംഭവത്തി​​​​െൻറ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ്​. വെടിവെപ്പുണ്ടായിട്ടും കർശനമായ നടപടി സ്വീകരിക്കാൻ തമിഴ്​നാട്​ സർക്കാർ തയാറാവുന്നില്ലെന്നും സ്​റ്റാലിൻ കുറ്റപ്പെടുത്തി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkstalinmalayalam newsTuticorn
News Summary - MK Stalin Detained After Being Forcibly Removed from CM's Office Premises-India news
Next Story